ernakulam local

ഓഖി ദുരിതാശ്വാസം: ചെല്ലാനത്ത് വീടുകളുടെ നിര്‍മാണോദ്ഘാടനം

പള്ളുരുത്തി: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളില്‍ പ്രഫ. കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് നിര്‍മിച്ചു നല്‍കുന്ന നാലു  വീടുകളുടെയും അമ്പത് ശുചിമുറികളുടെയും നിര്‍മാണോദ്ഘാടനം പ്രഫ. കെ വി തോമസ് എംപി നിര്‍വഹിച്ചു. നാലു വീടുകളുടെയും നിര്‍മാണം വിഷുവിന് പൂര്‍ത്തീകരിക്കപ്പെടുന്ന വിധത്തിലാണ് പദ്ധതി. കുരിശിങ്കല്‍ വീട്ടില്‍ കെ എം ജോസഫ്, മഞ്ചാടിപ്പറമ്പില്‍ ശ്രീനിവാസന്‍, തൈപ്പറമ്പില്‍ വീട്ടില്‍ ബ്രിജിത് വിന്‍സന്റ്, വെള്ളപ്പനാട്ട് വീട്ടില്‍ വി എസ് ആന്‍സി റോയി എന്നിവര്‍ക്കുള്ള വീടിന്റെ നിര്‍മാണോദ്ഘാടനമാണ് നടത്തിയത്. സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങളുടെ പിന്തുണയോടെ പ്രദേശത്ത് കുടുതല്‍ സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അമ്പതു ശുചിമുറികള്‍ കൂടി നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളതായി കെ വി തോമസ് പറഞ്ഞു. വീടുകളുടെ കല്ലിടല്‍ ചടങ്ങിനു ശേഷം മറുവക്കാട് ലിറ്റില്‍ ഫഌവര്‍ പള്ളിക്കു സമീപം ചേര്‍ന്ന പൊതുസമ്മേളനത്തില്‍ കെ വി തോമസ് അധ്യക്ഷത വഹിച്ചു.മുന്‍ എംഎല്‍എ ഡോമിനിക് പ്രസന്റേഷന്‍, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷൈനി മാത്യു, കണ്ടക്കടവ് സെന്റ്. ഫ്രാന്‍സീസ് സേവിയേഴ്‌സ് ഫെറോന പള്ളി വികാരി ഫാ. സ്റ്റീഫന്‍ ജെ പുന്നക്കല്‍, കണ്ണമാലി സെന്റ്. ആന്റണീസ് ഫെറോന പള്ളി വികാരി മോ ണ്‍. ആന്റണി തച്ചാറ, മറുവക്കാട് ലിറ്റില്‍ ഫഌവര്‍ പള്ളി വികാരി ഫാ.ആന്റണി തട്ടകത്ത് , പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം എ കെ വിശ്വംഭരന്‍, ചെല്ലാനം ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ വത്സ ഫ്രാന്‍സീസ്, മേരി ലിസി, ദീപ ഷാജീ, ലൂസി രാജന്‍, വിദ്യാധനം ട്രസ്റ്റി അഡ്വ. എന്‍ എന്‍ സുഗുണപാലന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it