Flash News

ഓഖി ദുരന്ത ബാധിതരെ കാണാന്‍ പ്രധാനമന്ത്രി കേരളത്തിലേക്ക്

ഓഖി ദുരന്ത ബാധിതരെ കാണാന്‍ പ്രധാനമന്ത്രി കേരളത്തിലേക്ക്
X
തിരുവനന്തപുരം: ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്.  തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും പ്രധാനമന്ത്രി എത്തുക എന്നാണ് സൂചന. ഇതുസംബന്ധിച്ച് കേരളത്തിന് അറിയിപ്പ് ലഭിച്ചു.



കേരളത്തെകൂടാതെ കന്യാകുമാരിയും ലക്ഷദ്വീപും മോദി സന്ദര്‍ശിക്കും. പ്രധാനമന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ലത്തീന്‍ സഭാനേതൃത്വം അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും കോണ്‍ഗ്രസ് നിയുക്ത അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേരളത്തിലേയും തമിഴ്‌നാട്ടിലേയും ഓഖി ദുരിതബാധിതരെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയും കേരളത്തിലെത്തുന്നത്.
Next Story

RELATED STORIES

Share it