ഓഖി ദുരന്തത്തില്‍ രാഷ്ട്രീയക്കളി നടത്തരുതെന്ന് കോടിയേരി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ ദുരന്തത്തില്‍ രാഷ്ട്രീയക്കളി നടത്തരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഴിഞ്ഞത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കാറ് തടഞ്ഞ് ഏതാനും കോണ്‍ഗ്രസ്സുകാര്‍ കരുതിക്കൂട്ടി രാഷ്ട്രീയക്കളി നടത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രതികരണം. പ്രകൃതിദുരന്തത്തെ രാഷ്ട്രീയ വില്‍പനച്ചരക്കാക്കുന്ന നീചവൃത്തിയില്‍ ചില രാഷ്ട്രീയനേതാക്കളും അവരെ സഹായിക്കാന്‍ ചില മാധ്യമങ്ങളും മുന്നിട്ടിറങ്ങിയെന്നത് ഏറെ കഷ്ടമാണ്. കോണ്‍ഗ്രസ്സുകാര്‍ നടത്തിയ രാഷ്ട്രീയക്കളിയെ മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധമെന്നമട്ടില്‍ ചിത്രീകരിക്കുകയായിരുന്നു ഒരുകൂട്ടം മാധ്യമങ്ങള്‍ ചെയ്തത്. പ്രകൃതിക്ഷോഭത്തിനു ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഒരുവിധത്തിലുള്ള പ്രാദേശിക മനോഭാവവും രാഷ്ട്രീയ വിവേചനവും കേന്ദ്രസര്‍ക്കാര്‍ കാണിക്കരുത്. തമിഴ്‌നാട് മുഖ്യമന്ത്രിയോട് ഫോണില്‍ സംസാരിക്കുകയും എന്നാല്‍, കേരളത്തിലെ കാര്യങ്ങള്‍ ഇവിടത്തെ മുഖ്യമന്ത്രിയോട് ആരായാതിരിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി ഉചിതമായില്ല. ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തെത്തുന്നതറിഞ്ഞ് ട്വീറ്റ് ചെയ്ത പ്രധാനമന്ത്രി അതിനേക്കാള്‍ വലിയ ദുരിതം നേരിട്ട കേരളത്തിന്റെ കാര്യത്തില്‍ ഒരു ട്വീറ്റ് പോലും ചെയ്തില്ലെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. കൊടുങ്കാറ്റിന്റെ ആഘാതത്തില്‍നിന്ന് രക്ഷ നല്‍കുന്നതിനും ദുരിതാശ്വാസത്തിനും ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഓഖി ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിച്ച് അനന്തരനടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേ€സമയം,  ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന് സിപിഎം  അഭ്യര്‍ഥിച്ചു. ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ദുരിതാശ്വാസ ഫണ്ട് സമാഹരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ ഫണ്ടിലേക്ക് ഈ ഫണ്ടിലേക്ക് പാര്‍ട്ടി മെംബര്‍മാരും വര്‍ഗബഹുജന സംഘടന അംഗങ്ങളും  സഹായം നല്‍കണമെന്ന് സിപിഎം പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it