Flash News

ഓഖി ദുരന്തം: സര്‍ക്കാര്‍ വാക്കുപാലിച്ചില്ല-സൂസപാക്യം

ഓഖി ദുരന്തം: സര്‍ക്കാര്‍ വാക്കുപാലിച്ചില്ല-സൂസപാക്യം
X
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനവമായി ലത്തീന്‍ കത്തോലിക്ക സഭ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം. ഓഖി ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന് സൂസപാക്യം ആരോപിച്ചു. ജോലി , വീട്, ചികിത്സ തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നു.എന്നാല്‍ ഇവയൊന്നും പാലിക്കാന്‍ സര്‍ക്കാരിനായില്ലെന്ന് സൂസപാക്യം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.



49 കുടുംബങ്ങള്‍ക്കു മാത്രമാണ് കുറച്ചെങ്കിലും സഹായം കിട്ടിയത്. തമിഴ്‌നാട് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നിറവേറ്റി. കേരളം തമിഴ്‌നാട് സര്‍ക്കാരിനെ മാതൃകയാക്കണം.സഹായം സമയബന്ധിതമായി നല്‍കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചു എന്നുവേണം മനസിലാക്കാന്‍.സര്‍ക്കാര്‍ സമാഹരിച്ച ഫണ്ടില്‍ സോഷ്യല്‍ ഓഡിറ്റിംഗ് നടത്തണം. സഭയ്ക്കു ലഭിച്ച ഫണ്ട് പുറത്തുവിടുമെന്നും സൂസപാക്യം പറഞ്ഞു.സഹായത്തിനായി ഇനിയും സംസ്ഥാന സര്‍ക്കാറിനെ സമീപിക്കുമെന്നും സര്‍ക്കാര്‍ സഹായം ഇല്ലാതെ പറ്റില്ലെന്നും സൂസപാക്യം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it