ഓഖി ദുരന്തം: പ്രധാനമന്ത്രി സഹായം നല്‍കണം

ന്യൂഡല്‍ഹി: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. എംപിമാരായ കെ സി വേണുഗോപാല്‍, ശശി തരൂര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് ഇനിയും കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാവണം. 10 ദിവസം കൂടി തിരച്ചില്‍ തുടരുമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളികളെ കൂടി പങ്കെടുപ്പിച്ച് കൊണ്ട് തിരച്ചില്‍ പ്രക്രിയ നടത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എംപിമാര്‍ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.  സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് എംപിമാര്‍ പറഞ്ഞു. എത്രയും വേഗം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മതിയായ സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം.
Next Story

RELATED STORIES

Share it