ഓഖി: തകര്‍ന്ന വീടുകള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 41 ലക്ഷം അനുവദിച്ചു

ചെന്നൈ:  കേരള- തമിഴ്‌നാട് തീരത്ത് നാശംവിതച്ച ഓഖി കൊടുങ്കാറ്റില്‍ കന്യാകുമാരിയില്‍ 4,501 വീടുകള്‍ക്ക് നാശം സംഭവിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍. തകര്‍ന്ന  വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിനായി 41 ലക്ഷം രൂപ അടിയന്തര ദുരിതാശ്വാസമായി അനുവദിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. തമിഴ്‌നാട് റവന്യൂ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 1,687 വീടുകള്‍ പൂര്‍ണമായും 2,814 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.   വീടു പൂര്‍ണമായും തകര്‍ന്ന 325 കുടുംബങ്ങള്‍ക്ക് 5,000 രൂപ വീതവും കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് 4000 രൂപയും വീതമാണ് അടിയന്തര സഹായമായി നല്‍കിയത്.
Next Story

RELATED STORIES

Share it