Flash News

ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ച മല്‍സ്യതൊഴിലാളികളുടെ മൃതദേഹം കണ്ടെത്താന്‍ ഒമാന്റെ സഹായം തേടി കേരളം

ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ച മല്‍സ്യതൊഴിലാളികളുടെ മൃതദേഹം കണ്ടെത്താന്‍ ഒമാന്റെ സഹായം തേടി കേരളം
X
തിരുവനന്തപുരം: ഓഖിയുടെ ഭീകര താണ്ഡവത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്താന്‍ കേരളം ഒമാന്റെ സഹായം തേടി.സഹായ അഭ്യര്‍ത്ഥന ഒമാന്‍ തീരത്ത് മൃതദഹേങ്ങള്‍ കണ്ടെന്ന വിവരത്തെ തുടര്‍ന്ന്.



റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഒമാന്‍ സ്ഥാനപതിയുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചു. വിദേശകാര്യ മന്ത്രാലയത്തോടും സര്‍ക്കാര്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.അതേസമയം, ദുരന്തത്തില്‍ കാണാതായവരെ സംബന്ധിച്ച് സര്‍ക്കാരിനു മുന്നില്‍ തന്നെ രണ്ടു കണക്കുകളാണ്. പൊലിസിലും റവന്യൂ വകുപ്പിലുമുള്ളത് രണ്ടു വ്യത്യസ്ത കണക്കുകളാണുള്ളത്.

177 പേരെന്ന് പൊലിസ് എഫ്‌ഐആര്‍ പറയുമ്പോള്‍ 84 പേരെന്നാണ് റവന്യൂവകുപ്പിന്റെ കണക്ക്. മരിച്ചവരുടെ എണ്ണത്തിലും സര്‍ക്കാരിന് വ്യത്യസ്ത കണക്കാണുള്ളത്. 67 എന്ന് പൊലിസും 64 എന്ന് റവന്യുവകുപ്പും പറയുന്നു.
Next Story

RELATED STORIES

Share it