thiruvananthapuram local

ഓഖി ചുഴലിക്കാറ്റ്: പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് വി എസ് ശിവകുമാര്‍ എംഎല്‍എ

തിരുവനന്തപുരം:  ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരത്തെ നാശനഷ്ടങ്ങള്‍ വിലയിരുത്തി സുനാമി പാക്കേജുപോലെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് വി എസ് ശിവകുമാര്‍ എംഎല്‍എ. ഇപ്പോള്‍ത്തന്നെ കടല്‍ക്ഷോഭത്തില്‍ എത്രപേര്‍ കടലില്‍ അകപ്പെട്ടിട്ടുണ്ടെന്നോ, എത്ര ബോട്ടുകള്‍ നശിച്ചിട്ടിട്ടുണ്ടോയെന്ന കൃത്യമായ കണക്കുകള്‍ സര്‍ക്കാരിന് ലഭ്യമല്ല.
സര്‍ക്കാരിന്റെ ദുരന്തനിവാരണ വിഭാഗത്തിന്റെ മുന്നറിയിപ്പ് യഥാസമയം മല്‍സ്യത്തൊഴിലാളികളെ അറിയിച്ചിരുന്നുവെങ്കില്‍ ഈ വന്‍ദുരന്തം ഒഴിവാക്കാമായിരുന്നു. അതുകൊണ്ടുതന്നെ നിരാലംബരായ കുടുംബങ്ങളിലെ ആശ്രിതര്‍ക്ക് മല്‍സ്യബന്ധന വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ജോലിനല്‍കണം. കടല്‍ക്ഷോഭത്തില്‍ മരണപ്പെട്ടവരുടെ നിരാലംബരായ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപയും,അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ ചികില്‍സയില്‍ക്കഴിയുന്നവര്‍ക്ക് അഞ്ച് ലക്ഷംരൂപയും നഷ്ടപരിഹാരമായി നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ പാക്കേജില്‍ ഉള്‍പ്പെടുത്തണം. കൂടാതെ നഷ്ടപ്പെട്ട മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുകയും വിതരണം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it