Flash News

ഓഖി ചുഴലിക്കാറ്റ്: നേരത്തേ അറിഞ്ഞെങ്കിലും മുന്നറിയിപ്പ് നല്‍കിയില്ല

ഓഖി ചുഴലിക്കാറ്റ്: നേരത്തേ അറിഞ്ഞെങ്കിലും മുന്നറിയിപ്പ് നല്‍കിയില്ല
X


തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മല്‍സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ സംഭവിച്ചത് ഗുരുതര വീഴ്ച. ഓഖി ചുഴലിക്കാറ്റിന്റെ വരവിനെക്കുറിച്ച് നേരത്തേ ദേശീയ സമുദ്ര വിവര കേന്ദ്രം ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നെങ്കിലും ദേശീയ ദുരന്തനിവാരണ അതോറിറ്റി ഇക്കാര്യം അവഗണിക്കുകയായിരുന്നെന്നാണ് വിവരം. ഫിഷറീസിനോ പോലീസിനോ ദുരന്തനിവാരണ അതോറിറ്റി വിവരം കൈമാറിയില്ലെന്നാണ് റിപോര്‍ട്ട്. ഇന്നലെ രാവിലെ 11ഓടെ മാത്രമാണ് റവന്യൂമന്ത്രിയടക്കം വിവരമറിയുന്നത്.
വലിയ തിരമാലകള്‍ ഉണ്ടാകുമെന്നതിനെക്കുറിച്ചും ചുഴലിക്കാറ്റ് ഉണ്ടാകുമെന്നതിനെക്കുറിച്ചും തങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. തെക്കന്‍ കേരളത്തില്‍ 24 മണിക്കൂര്‍ കനത്ത മഴ പെയ്ുയമെന്നാണ് റിപോര്‍ട്ട്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റു വീശുന്നത്. ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാത്തതിനെതിരേ ശക്തമായ ആരോപണമാണ് ഉയരുന്നത്.

[related]
Next Story

RELATED STORIES

Share it