Flash News

ഓഖി ചുഴലിക്കാറ്റ്: നാലുപേരെ കൂടി രക്ഷപ്പെടുത്തി

ഓഖി ചുഴലിക്കാറ്റ്: നാലുപേരെ കൂടി രക്ഷപ്പെടുത്തി
X


തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളില്‍ നാലുപേരെ കൂടി രക്ഷപ്പെടുത്തി. വ്യോമസേനയുട ഹെലികോപ്ടറിലാണ് ഇവരെ കരക്കെത്തിച്ചത്.വിഴിഞ്ഞത്തു നിന്നുള്ള ക്രിസ്തുദാസ്, അന്തോണി അടിമലത്തുറ, മരിയദാസ്, സില്‍വ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികള്‍ പൂന്തുറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരുകയാണ്.
Next Story

RELATED STORIES

Share it