thrissur local

ഓഖി ചുഴലിക്കാറ്റ്: ചാവക്കാട് താലൂക്കില്‍ മൂന്നു ലക്ഷം രൂപ അനുവദിച്ചു

ചാവക്കാട്: ഓഖി ചുഴലിക്കാറ്റില്‍ ദുരിതബാധിതര്‍ക്കായി ചാവക്കാട് താലൂക്കില്‍ മുന്നു ലക്ഷം രൂപ അനുവദിച്ചതായി തഹസില്‍ദാര്‍ കെ പ്രേംചന്ദ് അറിയിച്ചു. ശുദ്ധജലം എത്തിക്കുന്നതിനും വീട്ടുകാരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുമുള്ള ചെലവിലേക്കാണ് ഈ തുക നല്‍കുക. കടപ്പുറം, ഏങ്ങണ്ടിയൂര്‍, വാടാനപ്പള്ളി പഞ്ചായത്തുകളിലാണ് ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൂടുതല്‍ ദുരിതം ഉണ്ടായത്. ഈ മേഖലയില്‍ വീടുകള്‍, മല്‍സ്യബന്ധന യാനങ്ങള്‍ തകര്‍ന്നതുള്‍പ്പെടെ 28 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കാണിച്ച് തഹസില്‍ദാര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it