Flash News

ഓഖി ചുഴലിക്കാറ്റ്: ഇനി കണ്ടെത്താനുള്ളത് 110 മല്‍സ്യത്തൊഴിലാളികളെ

ഓഖി ചുഴലിക്കാറ്റ്: ഇനി കണ്ടെത്താനുള്ളത് 110 മല്‍സ്യത്തൊഴിലാളികളെ
X


കൊല്ലം: കടലില്‍ അകപ്പെട്ടുപോയ 110 മല്‍സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. 393 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ലക്ഷദ്വീപില്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ളവരായ 104 പേരെ കണ്ടെത്തിയിട്ടുണ്ടെന്ന് നാവിക സേന അറിയിച്ചു. ഇവരില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടുകാരാണ് ജനങ്ങള്‍ ശാന്തരാകണമെന്നും തെറ്റായ പ്രചാരണങ്ങള്‍ നടത്തി മത്സ്യതൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും മേഴ്‌സിക്കുട്ടിയമ്മ അഭ്യര്‍ത്ഥിച്ചു.

[related]
Next Story

RELATED STORIES

Share it