thrissur local

ഓഖി: കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല

ചേറ്റുവ: കടപ്പുറം പഞ്ചായത്തി ല്‍ അഴിമുഖം മുതല്‍ തൊട്ടാപ്പ് വരെ ഓഖി ചുഴലികാറ്റില്‍ കടല്‍വെള്ളം അടിച്ചു കയറി തെങ്ങുകളും ഫലവൃക്ഷങ്ങളും ഏക്കറു കണക്കിന് സ്ഥലങ്ങളും നശിച്ചു പോയവര്‍ക്ക് ഇതുവരേയും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. കേന്ദ്ര ഉദ്യോഗസ്ഥന്മാര്‍ ദുരിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നഷ്ടം കണക്കാക്കിയിരുന്നു. അടുത്ത കാലവര്‍ഷം ആരംഭിക്കാനായിട്ടും നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ഒന്നും തന്നെ ലഭിച്ചിട്ടില്ല. കടല്‍ റോഡരികില്‍ വരെ എത്തിയിട്ടും വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന കരിങ്കല്ല് ഭിത്തി പുനര്‍നിര്‍മാണം നടത്താനും നടപടി സ്വീകരിച്ചിട്ടില്ല. തീരദേശം ദിനംപ്രതി നശിച്ചുകൊണ്ടിരിക്കുമ്പോഴും ബന്ധപ്പെട്ട ജനപ്രതിനിധികള്‍ കടപ്പുറം പഞ്ചായത്തിന്റെ ശോചനീയാവസ്ഥ ബന്ധപ്പെട്ടവരെ അറിയിക്കുന്നതിന് മുന്‍കൈ എടുക്കാത്തത് കൊണ്ടാണ് ഈ പ്രദേശത്തെ അവഗണിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it