ഓഖി: കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി; മരണം 71

തിരുവനന്തപുരം: കോഴിക്കോട് കടലില്‍ ഓഖിയില്‍പ്പെട്ട ആറു മല്‍സ്യത്തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി. കൂടുതല്‍ മൃതദേഹങ്ങള്‍ കടലില്‍ ഒഴുകിനടക്കുന്നത് കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഴക്കടലില്‍ തിരച്ചില്‍ തുടരുകയാണ്. അതേസമയം, മൃതദേഹങ്ങള്‍ കൂട്ടത്തോടെ കടലില്‍ അടിയുമ്പോഴും തിരച്ചില്‍ കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ വിവരം നല്‍കുമ്പോള്‍ മാത്രമാണ് അധികൃതര്‍ തിരച്ചിലിന് ഇറങ്ങുന്നത്. കൂടുതല്‍ സൗകര്യങ്ങള്‍ കോസ്റ്റല്‍ പോലിസിനും ഫിഷറീസ് വകുപ്പിനും നല്‍കണമെന്ന ആവശ്യമാണ് ഉയരുന്നത്. വള്ളങ്ങള്‍ സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത് തിരച്ചിലിന് ഇറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. വടക്കുപടിഞ്ഞാറന്‍ കാറ്റും ഒഴുക്കുമാണ് മൃതദേഹങ്ങള്‍ കൂട്ടമായി മലബാര്‍ തീരങ്ങളിലേക്ക് ഒഴുകിയെത്താന്‍ കാരണമാവുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Next Story

RELATED STORIES

Share it