ഓഖി: ഐഎന്‍എസ് സുജാത ഇന്നു തിരച്ചില്‍ നടത്തും

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ അകപ്പെട്ട മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനായി നാവികസേന, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റ്ഗാര്‍ഡ് എന്നിവയുടെ നേതൃത്വത്തില്‍ ഇന്നലെ  തിരച്ചില്‍ നടത്തി. മോര്‍ച്ചറി സൗകര്യങ്ങളുമായി നാവികസേനയുടെ ഐഎന്‍എസ് സുജാത എന്ന കപ്പല്‍ ഇന്ന് വിഴിഞ്ഞത്തു നിന്നു മല്‍സ്യത്തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തി തിരച്ചി ലിനായി പുറപ്പെടും. ഇതിനായി ഇന്നലെ രാത്രിയോടെ കപ്പല്‍ കൊച്ചിയിലെ നാവിക ആസ്ഥാനത്തു നിന്നു വിഴിഞ്ഞത്തേക്കു പുറപ്പെട്ടു. വിഴിഞ്ഞത്തു നിന്ന് നാലു മല്‍സ്യത്തൊഴിലാളികളും സര്‍ക്കാരിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ് അയ്യരും കപ്പലില്‍ ഉണ്ടാവും. വലിയ കപ്പലായതിനാല്‍ വിഴിഞ്ഞത്തിനു സമിപം പുറംകടലിലേ കപ്പലി—ന് നങ്കൂരമിടാന്‍ കഴിയുകയുള്ളു. ബോട്ടില്‍ മല്‍സ്യത്തൊഴിലാളികളെ കപ്പലില്‍ എത്തിച്ചശേഷം ഇന്നു പുലര്‍ച്ചെയോടെ കപ്പല്‍ തിരച്ചിലിനായി പുറപ്പെടും. കോസ്റ്റ്ഗാര്‍ഡിന്റെ അഭിനവ് എന്ന കപ്പല്‍ 10 മല്‍സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തിയാണ് തിരച്ചിലിനു പോവുന്നത്. തീരത്തു നിന്നു 150 മുതല്‍ 200 നോട്ടിക്കല്‍ മൈ ല്‍ വരെ ദൂരത്തിലായി മല്‍സ്യത്തൊഴിലാളികള്‍ നിര്‍ദേശിക്കുന്ന സ്ഥലത്തായിരിക്കും തിരച്ചില്‍ നടത്തുക. കൊച്ചിയില്‍ നിന്ന് ആറു മല്‍സ്യത്തൊഴിലാളികളെയും കുട്ടി തിരച്ചിലിനു പോയ നാവികസേനയുടെ ഐഎന്‍എസ് കല്‍പേനി എന്ന കപ്പല്‍ നാലുദിവസത്തെ തുടര്‍ച്ചയായ തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിയെത്തി. കേരള തീരത്തു നിന്ന് 150 നോട്ടിക്കല്‍ മൈലില്‍ 96 മണിക്കൂര്‍ കപ്പല്‍ തുടര്‍ച്ചയായി തിരച്ചില്‍ നടത്തിയെങ്കിലും മല്‍സ്യത്തൊഴിലാളികളെയോ മൃതദേഹങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് നാവികസേനാ അധികൃതര്‍ വ്യക്തമാക്കി. നാവികസേനയുടെയും കോസറ്റ്ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ ഇന്നലെയും പുറ—ംകടലില്‍ തിരച്ചില്‍ നടത്തി. 11 കപ്പലുകളും പി 81 എയര്‍ക്രാഫ്റ്റും തിരച്ചിലില്‍ പങ്കെടുത്തു. ഇതു കൂടാതെ മാലദ്വീപിലും 72 മണിക്കൂറോളം സേന തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പുറംകടലില്‍ മൃതദേഹങ്ങളും തകര്‍ന്ന വള്ളങ്ങളും ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് നാവികസേനയുടെ ഐഎന്‍എസ് കബ്ര, ഐഎന്‍എസ് സാഗര്‍ധ്വനി എന്നീ കപ്പലുകളും പി 81 എയര്‍ക്രാഫ്റ്റും ആലപ്പുഴ, തിരുവനന്തപുരം മേഖലകളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.അതിനിടെ ലക്ഷദ്വീപില്‍ എത്തിയ 50ഓളം മല്‍സ്യ ത്തൊഴിലാളികള്‍ കൂടി ഇന്നലെ കൊച്ചിയില്‍ മടങ്ങിയെത്തി. എംപി കവരത്തി എന്ന കപ്പലിലാണ് ഇവര്‍ ഇന്നലെ ലക്ഷദ്വീപില്‍ നിന്നു മടങ്ങിയെത്തിയത്.  352 പേരാണ് ലക്ഷദ്വീപില്‍ എത്തിയതെന്ന് ലക്ഷദ്വീപ് ഭരണാധികാരികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it