Flash News

ഓക്‌സ്ലെയ്ഡിന് പരിക്ക്; ലോകകപ്പ് നഷ്ടമാവും

ഓക്‌സ്ലെയ്ഡിന് പരിക്ക്; ലോകകപ്പ് നഷ്ടമാവും
X


ലണ്ടന്‍: ലിവര്‍പൂളിന്റെ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ അലക്‌സ് ഓക്‌സ്ലെയ്ഡ് ചേംബര്‍ലിന് റഷ്യന്‍ ലോകകപ്പ് നഷ്ടമാവും. റോമയ്‌ക്കെതിരായ മല്‍സരത്തിനിടെ ഓക്‌സ്ലെയ്ഡിന്റെ കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. കാല്‍മുട്ടിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നും അതിനാല്‍ റഷ്യന്‍ ലോകകപ്പില്‍ കളിക്കാന്‍ കഴിയില്ലെന്നുമാണ് റിപോര്‍ട്ടുകളുള്ളത്. കഴിഞ്ഞ സീസണില്‍ ആഴ്‌സനില്‍ നിന്നാണ് ഓക്‌സ്ലെയ്ഡ് ലിവര്‍പൂളിലേക്കെത്തിയത്. കരിയറിലെ നിര്‍ണായക സമയത്താണ് പരിക്ക് പിടികൂടിയതെന്ന് ഓക്‌സ്ലെയ്ഡ് പറഞ്ഞു. 25കാരനായ ഓക്‌സ്ലെയ്ഡ് ഇംഗ്ലണ്ടിന്റെ ജഴ്‌സിയില്‍ 32 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. നേരത്തെ കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് 2016 യൂറോ കപ്പും ചേംബര്‍ലിന് കളിക്കാനായില്ല. 2014 ലോകകപ്പിലും പരിക്കിനെത്തുടര്‍ന്ന് താരത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.
Next Story

RELATED STORIES

Share it