Second edit

ഓക്‌സ്ഫഡ് ഡിക്ഷണറി

എല്ലാ വര്‍ഷവും ഓക്‌സ്ഫഡ് ഡിക്ഷണറിയുടെ എഡിറ്റര്‍മാര്‍ പുതുതായി ചേര്‍ക്കാന്‍ സാധ്യതയുള്ള വാക്കുകളുടെ വിവരങ്ങള്‍ പുറത്തുവിടാറുണ്ട്. 2016ലെ പുതിയ വാക്കുകളുടെ ആദ്യശേഖരം ഈ മാസം അവസാനം പുറത്തുവരും.
ഇംഗ്ലീഷ് ഭാഷയ്ക്കു സാധാരണ ജനങ്ങള്‍ സംഭാവന ചെയ്യുന്ന പുത്തന്‍ വാക്കുകള്‍ നിരവധിയാണ്. ഓരോ വര്‍ഷവും ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഇങ്ങനെ പുതിയ വാക്കുകള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ എഡിറ്റര്‍മാര്‍ക്ക് ലഭിക്കാറുണ്ട്. മറ്റു ഭാഷകളില്‍ നിന്നു ധാരാളം വാക്കുകള്‍ ഇംഗ്ലീഷ് സ്വന്തമാക്കി മാറ്റാറുമുണ്ട്.
19ാം നൂറ്റാണ്ടിലാണ് ഓക്‌സ്ഫഡ് നിഘണ്ടു നിര്‍മാണം തുടങ്ങിയത്. 1879 മുതല്‍ ദശാബ്ദങ്ങളോളം പുതിയ വാക്കുകള്‍ കണ്ടെത്തി നിര്‍ദേശിച്ച ഒരാളുണ്ടായിരുന്നു- ഡോ. വില്യം മൈനര്‍. അദ്ദേഹം കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട് ഡാര്‍ട്ട്മൂറിലെ മനോരോഗികളുടെ ജയിലിലാണ് കഴിഞ്ഞുവന്നത്. നിഘണ്ടുവിന്റെ അക്കാലത്തെ എഡിറ്റര്‍ ഡോ. ജെയിംസ് മറേ തന്റെ ഏറ്റവും പ്രഗല്‍ഭനായ വോളന്റിയറെ കാണാന്‍ ആഗ്രഹിച്ചു. പക്ഷേ, 50 വര്‍ഷം കഴിഞ്ഞാണ് അദ്ദേഹത്തിനു ഡാര്‍ട്ട്മൂറില്‍ എത്താന്‍ കഴിഞ്ഞത്. അപ്പോഴാണ് ഡോ. മൈനര്‍ മനോരോഗിയായ ഒരു കൊലക്കേസ് പ്രതിയാണെന്ന കാര്യം ഡോ. മറേ മനസ്സിലാക്കുന്നത്.
മറേയും സഹപ്രവര്‍ത്തകരും 70 കൊല്ലം കൊണ്ടാണ് നിഘണ്ടുവിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയത്- 1928ല്‍. രണ്ടു കൊല്ലം കൊണ്ട് പൂര്‍ത്തിയാവുമെന്നു കരുതിയ പദ്ധതിയാണ് ഏഴു പതിറ്റാണ്ടു കഴിഞ്ഞു പൂര്‍ത്തിയായത്.
Next Story

RELATED STORIES

Share it