ഒ വി വിജയന്‍ സന്ദേഹിയായ എഴുത്തുകാരന്‍ : മാടമ്പ് കുഞ്ഞുകുട്ടന്‍



തേഞ്ഞിപ്പലം: ദേശീയ രാഷ്ട്രീയത്തെ മാത്രമല്ല; രാജ്യാന്തര രാഷ്ട്രീയത്തെയും കാര്യമായി പരിഗണിക്കുന്ന സര്‍ഗാത്മകമായ എഴുത്തായിരുന്നു ഒ വി —വിജയന്റേതെന്ന് പ്രശസ്ത സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല മലയാള-കേരള പഠനവിഭാഗവും കേന്ദ്ര സാഹിത്യ അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച എഴുത്തിലെ ഉപസംസ്‌കാരങ്ങള്‍-  ഒ വി —വിജയന്റെ കലയും ചിന്തയും എന്ന സിപോസിയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബലഹീനമായ ശരീരത്തില്‍ സ്‌ഫോടനാത്മകമായ സര്‍ഗാത്മകതയുടെ ഉടമയായിരുന്നു ഒ വിവിജയനെന്ന്  മാടമ്പ് കുഞ്ഞുകുട്ടന്‍ പറഞ്ഞു.—ജ്ഞാനോദയ കാലവും യൂറോപ്യന്‍ നവോത്ഥാനവും കോളനീകരണത്തിലൂടെ നമുക്ക് നല്‍കിയ രാഷ്ട്രീയ തിന്‍മകളെ എഴുത്തില്‍ തിരുത്തുകയും ഉപസംസ്‌കാരങ്ങളെ പുനസ്ഥാപിക്കുകയും ചെയ്ത എഴുത്താണ് —വിജയന്റേതെന്ന്  പി —രാമനുണ്ണി പറഞ്ഞു.—
Next Story

RELATED STORIES

Share it