palakkad local

ഒ വി വിജയന്‍ കാലാതിവര്‍ത്തിയായ എഴുത്തുകാരന്‍: സുഭാഷ് ചന്ദ്രന്‍

പാലക്കാട്: തീരങ്ങളില്ലാത്ത അഗ്‌നിസമുദ്രങ്ങള്‍ രചിക്കാന്‍ കഴിയുമെന്ന് തെളിയിച്ച എഴുത്തുകാരനാണ് ഒ വി വിജയന്‍ എന്ന് നോവലിസ്റ്റെന്ന്് സുഭാഷ്ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്രവാചകന്റെ വഴി എന്ന പേരില്‍ തസ്രാക്കിലെ ഒ വി വിജയന്‍ സ്മാരകത്തില്‍ നടന്ന ഒ വി വിജയന്റെ പതിനാലാം ചരമദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഭാഷ്ചന്ദ്രന്‍. ടി കെ നാരായണദാസ് അധ്യക്ഷനായിരുന്നു.
ഉദ്ഘാടനസമ്മേളനത്തില്‍ ഒ വി വിജയന്‍ കത്തുകളുടെ ഗ്യാലറി എം ബി രാജേഷ് എംപിയും ചുമര്‍ച്ചിത്രങ്ങളുടെ സമര്‍പ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരിയും നിര്‍വഹിച്ചു. കെ വി മോഹന്‍കുമാര്‍ ഐഎഎസ് അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിന്റെ ഭാഗമായി ‘നഷ്ടമാകുന്ന മാനവികത’ എന്ന സെമിനാറില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ മുഖ്യ പ്രഭാഷണം നടത്തി. ഷൗക്കത്ത്, പി കെ പാറക്കടവ്, ആഷാമേനോന്‍, പ്രഫ. പി എ വാസുദേവന്‍ എന്നിവര്‍ സംബന്ധിച്ചു. ആനന്ദി രാമചന്ദ്രന്‍ രചിച്ച വിജയന്റെ കത്തുകള്‍’, ശ്രീജിത്ത് പെരുന്തച്ചന്‍ എഴുതിയ ‘എഴുത്തുമേശകള്‍’ എന്നീ പുസ്തകങ്ങളുടെ പ്രകാശനങ്ങള്‍ നടന്നു. എ കെ ചന്ദ്രന്‍കുട്ടി, ടി കെ ശങ്കരനാരായണന്‍, രാഘുനാഥന്‍ പറളി, ഡോ. പി. മുരളി, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന കവിസമ്മേളനത്തിന് മണമ്പൂര്‍ രാജന്‍ബാബു, ശ്രീജിത്ത് അരിയല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഒ വി വിജയന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഖസാക്ക് സാഹിത്യ പുരസ്‌കാരം മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ ഉഷ്ണരാശിയുടെ രചയിതാവ് കെ വി മോഹന്‍കുമാറിന് സമര്‍പ്പിച്ചു. ചന്ദ്രപ്രകാശ് , പി ആര്‍ ജയശീലന്‍, ടി ആര്‍ അജയന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it