ഒ എന്‍ വിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേര്‍

തിരുവനന്തപുരം: കവി ഒ എന്‍ വി കുറുപ്പിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ തിരുവനന്തപുരത്തെത്തി. സ്പീക്കര്‍ എന്‍ ശക്തന്‍, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കവികളായ സുഗതകുമാരി, വിഷ്ണുനാരായണന്‍ നമ്പൂതിരി, കഥാകൃത്ത് ജോര്‍ജ് ഓണക്കൂര്‍, സംവിധായകന്‍ മധുപാല്‍, സംഗീതസംവിധായകന്‍ ശരത്, ഗായകരായ വിധുപ്രതാപ്, കാവാലം ശ്രീകുമാര്‍, മലയാളം സര്‍വകലാശാല വൈസ്ചാന്‍സലര്‍ കെ ജയകുമാര്‍, ഡിജിപി ടി പി സെന്‍കുമാര്‍, മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍, എഡിജിപി ശ്രീലേഖ എന്നിവര്‍ ഇന്ദീവരത്തിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ, സിപിഎം സംസ്ഥാന സമിതിയംഗം എം വിജയകുമാര്‍, എംപിമാരായ പി കരുണാകരന്‍, ടി എന്‍ സീമ, എംഎല്‍എമാരായ വി ശിവന്‍കുട്ടി, കെ എസ് ശബരീനാഥ്, എ കെ ബാലന്‍, തോമസ് ഐസക്, കോലിയക്കോട് കൃഷ്ണന്‍ നായര്‍, സി ദിവാകരന്‍, ബി സത്യന്‍, കെ കുഞ്ഞിരാമന്‍, ജമീല പ്രകാശം, പാളയം ഇമാം വി പി സുഹൈബ് മൗലവി, കോണ്‍ഗ്രസ് നേതാക്കളായ തെന്നല ബാലകൃഷ്ണപിള്ള, പീതാംബരക്കുറുപ്പ്, പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി പ്രഫ. വി എന്‍ മുരളി, പിരപ്പന്‍കോട് മുരളി തുടങ്ങിയവര്‍ വിജെടി ഹാളില്‍ ആദരാഞ്ജലിയര്‍പ്പിച്ചു.



Next Story

RELATED STORIES

Share it