ernakulam local

ഒ അലിയാര്‍ മാതൃകാപരമായ പൊതുപ്രവര്‍ത്തകന്‍ : അബ്ദുല്‍ മജീദ് ഫൈസി



പെരുമ്പാവൂര്‍:   രാഷ്ട്രീയത്തിലും സാംസ്‌കാരിക രംഗത്തും ഒ അലിയാര്‍ മാതൃകാപരമായ പൊതുപ്രവര്‍ത്തകനായിരുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി. എസ്ഡിപിഐ സംസ്ഥാന സമിതിയംഗമായിരുന്ന പെരുമ്പാവൂര്‍ സ്വദേശി ഒ അലിയാരിന്റെ നിര്യാണത്തെ തുടര്‍ന്ന് കണ്ടന്തറയില്‍ നടന്ന അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അബ്ദുല്‍ മജീദ് ഫൈസി. ന്യൂനപക്ഷ പിന്നാക്ക ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതനായ അദ്ദേഹം സ്വപ്രയത്‌നത്തിലൂടെയാണ് ഉയരങ്ങള്‍ താണ്ടിയത്. പ്രവര്‍ത്തിച്ച മേഖലയിലെല്ലാം വേറിട്ടു നില്‍ക്കുകയും കാര്യങ്ങള്‍ ശരിയാംവണ്ണം പഠിച്ച് ധീരമായ നിലപാടെടുക്കുകയും ചെയ്തയാളാണെന്നും ഫൈസി പറഞ്ഞു.യോഗത്തില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി പി മൊയ്തീന്‍കുഞ്ഞ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, പോപുലര്‍ ഫ്രണ്ട് ദേശീയ സിമിതിയംഗം ഇ എം അബ്ദുര്‍റഹ്്മാന്‍, എസ്ഡിപിഐ സംസ്ഥാന ജന. സെക്രട്ടറിമാരായ എം കെ മനോജ് കുമാര്‍, അജ്മല്‍ ഇസ്മായീല്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം പി അബ്ദുല്‍ ഖാദര്‍, മെക്ക ദേശീയ പ്രസിഡന്റ് എ എസ് എ റസാക്ക്, സംസ്ഥാന ജന. സെക്രട്ടറി എന്‍ കെ അലി, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി, സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍, പെരുമ്പാവൂര്‍ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ എം എ സലാം, വെല്‍ഫയര്‍ പാര്‍ട്ടി പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ് തോമസ് കെ ജോര്‍ജ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി എച്ച് മുഹമ്മദ്, ആം ആദ്മി മണ്ഡലം സെക്രട്ടറി ഷംനാദ് പോഞ്ഞാശേരി, എസ്ഡിപിഐ ജില്ലാ ജനറല്‍  സെക്രട്ടറി ഫൈസല്‍ താന്നിപ്പാടം, കാംപസ് ഫ്രണ്ട് ജില്ല പ്രസിഡന്റ് പി എം ഫസല്‍, എസ്ഡിറ്റിയു സംസ്ഥാന വൈസ് പ്രസിഡന്റ് സുല്‍ഫിക്കര്‍ അലി, ജില്ല പ്രസിഡന്റ് ഫസല്‍റഹ്്മാന്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ എ അഫ്‌സല്‍, സെക്രട്ടറി കെ എസ് നൗഷാദ,് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ്, എസ്ഡിപിഐ ജില്ല സെക്രട്ടറി നാസര്‍ എളമന, ജില്ലാ കമ്മിറ്റിയംഗവും കിഴക്കമ്പലം പഞ്ചായത്തംഗം അബ്ദുല്‍ റഹ്്മാന്‍ ചേലക്കുളം, എസ്ഡിറ്റിയു പെരുമ്പാവൂര്‍ മേഖല പ്രസിഡന്റ് യൂസഫ് ചാമക്കാടി, പെരുമ്പാവൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് വില്‍സണ്‍ പാലക്കാപ്പിള്ളി, വെങ്ങോല മണ്ഡലം കമ്മിറ്റിയംഗം നിഷാദ് വ—ള്ളൂരാന്‍, കുന്നത്തുനാട് മണ്ഡലം സെക്രട്ടറി ഷരീഫ്, പെരുമ്പാവൂര്‍ മണ്ഡലം സെക്രട്ടറി പ്രഫ. എന്‍ എ അനസ് അത്താണിക്കല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it