ernakulam local

ഒേന്നകാല്‍ കോടിയുടെ വെള്ളക്കരം: വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: എണ്‍പതുകാരന് വെള്ളക്കരമായി 1,35,29,137 രൂപയുടെ ബില്‍ നല്‍കിയവര്‍ അടിയന്തിരമായി വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
ജലഅതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയറും അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറും എറണാകുളം ജില്ലാ കലക്ടറും ഭീമമായ ബില്‍ വരാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ ജഡ്ജ് പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാ കൗണ്‍സിലറുമായ തമ്പി സുബ്രഹ്മണ്യന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വൈപ്പിന്‍ മാലിപ്പുറം കരപ്പാടത്ത് രവീന്ദ്രനാണ് ഭീമമായ ബില്‍ ലഭിച്ചത്.  2011 ഫെബ്രുവരി  രണ്ടിനാണ്  രവീന്ദ്രന് ഗാര്‍ഹിക കണക്ഷന്‍ ലഭിച്ചത്.  455 യൂനിറ്റ് മാത്രമാണ് ആറുവര്‍ഷത്തിനിടയില്‍ ഉപയോഗിച്ചത്.  അതിന് 3272 രൂപയുടെ ബില്‍ അടച്ചു.  ഭീമമായ ബില്‍ ലഭിച്ചതിനെ തുടര്‍ന്ന് ജല അതോറിറ്റി ഓഫിസിലെത്തിയെങ്കിലും ബന്ധപ്പെട്ടവര്‍ കൈമലര്‍ത്തിയതായി പരാതിയില്‍ പറഞ്ഞു.  നാളുകള്‍ക്ക് മുമ്പ് ഇതുപോലെ ലക്ഷക്കണക്കിന് രൂപയുടെ ബില്‍ ലഭിച്ചിരുന്നു.  അന്ന് റസിഡന്‍സ് അസോസിയേഷന്‍ ഇടപെട്ടാണ് ബില്‍ പിന്‍വലിച്ചത്.
Next Story

RELATED STORIES

Share it