Pathanamthitta local

ഒഴുക്ക് നിലച്ച് മുട്ടാര്‍ നീര്‍ച്ചാല്‍;ജനജീവിതം ദുസ്സഹമാവുന്നു



പന്തളം: മുട്ടാര്‍ നീര്‍ചാലിലെ മലിനജലം ജനജീവിതം ദുസഹമാക്കുന്നു. ഒഴുക്കു നിലച്ച നീര്‍ച്ചാലില്‍ വന്‍തോതില്‍ മല്‍സ്യ-മാംസ അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതും മാലിന്യത്തിന്റെ തോത് വര്‍ധിപ്പിക്കുന്നു. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന നഗരസഭയുടെ മുന്നറിയിപ്പും അവഗണിക്കപ്പെടുന്നു. നീര്‍ച്ചാലിലെ നീരൊഴുക്കു പുനസ്ഥാപിക്കാനും നവീകരിച്ച് ഒരു വശത്ത് നടപ്പാത നിര്‍മ്മിക്കുന്നതിനും അയ്യന്‍കാളി തൊഴിലുറപ്പ് ഫണ്ട്, ജലസേചന വകുപ്പില്‍ നിന്നും ലഭിക്കാവുന്ന സഹായം, നഗരസഭയുടെ തനത് ഫണ്ട് എന്നിവ ഉള്‍പ്പടെ 5 കോടി രൂപ വിനിയോഗിക്കുമെന്ന് 2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. നാളിതുവരെ മുട്ടാര്‍ നീര്‍ച്ചാല്‍ നവീകരണവുമായി ബന്ധപ്പെട്ട് നഗരസഭ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നിര്‍ച്ചാലിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശവാസികള്‍ക്ക് മലിനജലവും മാലിന്യം സൃഷ്ടിക്കുന്ന ദുര്‍ഗന്ധപൂരിതമായ അന്തരീക്ഷം കടുത്ത ആരോഗ്യ പ്രശ്‌നം കാരണമായിട്ടും നടപടി ഉണ്ടാകാത്തതില്‍ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നു. പ്രദേശത്തുള്ള കിണറുകളിലെ വെള്ളത്തില്‍ കോളേഫോം ബാക്ടിരിയാ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകു പെറ്റുപെരുകി രോഗങ്ങള്‍ പടരുന്നതിനുള്ള സാധ്യതയും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. നീര്‍ച്ചാല്‍ നവീകരണത്തിനായി നീക്കിവച്ചിരിക്കുന്ന തുക പാഴായി പോയി എന്ന സ്ഥിരം വാദങ്ങള്‍ ഉപേക്ഷിച്ചു പദ്ധതി പൂര്‍ത്തിയാക്കണമെന്ന ആവശ്യത്തിലാണ് പ്രദേശവാസികള്‍.
Next Story

RELATED STORIES

Share it