malappuram local

ഒഴുകിയെത്തിയത് ആയിരങ്ങള്‍; അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങളുടെ മയ്യിത്ത് ഖബറടക്കി

മലപ്പുറം: പണ്ഡിത ശ്രേഷ്ഠന്‍ പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങളുടെ മയ്യിത്ത് ഖബറടക്കി. മയ്യിത്ത് ഒരു നോക്കുകാണാന്‍ പട്ടര്‍കടവിലേക്കൊഴുകിയെത്തിയത് ആയിരങ്ങള്‍. സ്വദേശമായ പട്ടര്‍കടവിലും സേവനം ചെയ്തിരുന്ന തലപ്പാറ വലിയപറമ്പ് ജുമാമസ്ജിദിലുമായി 13 തവണകളായിട്ടാണ് ഇന്നലെ മയ്യിത്ത് നമസ്‌കാരം നടന്നത്. രാവിലെ ഏഴുമണിയോടെ കാണാനെത്തിയവരുടെ തിരക്ക് വര്‍ധിച്ചതോടെ വീട്ടു മുറ്റത്ത് പ്രത്യേക സൗകര്യം ഒരുക്കിയാണ് ജനങ്ങളെ നിയന്ത്രിച്ചത്്.
വീട്ടില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എന്‍ കെ മുഹമ്മദ് മൗലവി, ജനറല്‍ സെക്രട്ടറി നജീബ് മൗലവി  നേതൃത്വം നല്‍കി. തുടര്‍ന്ന് പത്തിന് പട്ടര്‍കടവ് ജുമാമസ്ജിദില്‍ അഞ്ച് തവണ മയ്യിത്ത് നിസ്‌കാരം നടന്നു. ഇതിനുശേഷം ആംബുലന്‍സിലാണ് തലപ്പാറ വലിയപറമ്പ് ജുമാമസ്ജിദിലേക്ക് കൊണ്ടുപോയത്. നിരവധി വാഹനങ്ങള്‍ മയ്യിത്തിനെ അനുഗമിച്ചു.
മരണവാര്‍ത്തയറിഞ്ഞ്് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, ബഷീറലി തങ്ങള്‍, റഷീദലി  തങ്ങള്‍, ഹമീദലി തങ്ങള്‍, കോഴിക്കോട് വലിയ ഖാസി നാസിര്‍ അബ്ദുല്‍ ഹയ്യ്് ശിഹാബ് തങ്ങള്‍, ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,  അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍,  അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍ തുടങ്ങിയ നിരവധി പണ്ഡിത-പ്രമുഖര്‍ സം ബന്ധിച്ചു.
Next Story

RELATED STORIES

Share it