palakkad local

ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍



പടിഞ്ഞാറങ്ങാടി: ഒളിവില്‍ താമസിച്ചിരുന്ന പ്രതി 12 വര്‍ഷങ്ങള്‍ക്ക് ശേഷം പോലിസ് പിടിയില്‍. 2005 സപ്തംബര്‍ ആറാം തിയ്യതി രാത്രി 12:30 മണിക്ക് കുമരനെല്ലൂര്‍ സബീന ടൈലര്‍സ് കട പൂട്ട് പൊട്ടിച്ചു അകത്തു കടന്ന് തുണികള്‍ മോഷ്ടിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒന്നാം പ്രതി രതീഷ് (35) പിടിയിലായത്. ഇതിലെ രണ്ടാം പ്രതി നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെ ഇയ്യാളുടെ വീട്ടില്‍ വച്ചാണ് തൃത്താല  എസ്‌ഐയും  സംഘവും പിടികൂടിയത്. ഇയാള്‍ കഴിഞ്ഞ 12 പന്ത്രണ്ട് വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ഒരു മാസം ഇയാള്‍ വീട്ടിലായിരുന്നു താമസം. എസ്‌ഐയെ കൂടാതെ  സിപിഒ മാരായ ജയകുമാര്‍ റിലേഷ് എന്നിവരും സംഘത്തി ല്‍ ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it