Kottayam Local

ഒളിവില്‍ക്കഴിഞ്ഞ രണ്ടു പേര്‍പാലായില്‍ പിടിയില്‍

ഈരാറ്റുപേട്ട: തിടനാട്, ഈരാറ്റുപേട്ട, പാലാ, പോലിസ് സ്റ്റേഷന്‍ പരിധിയില്‍ 2016, 2017 വര്‍ഷങ്ങളില്‍ ആറോളം മോഷണങ്ങള്‍ നടത്തിയ രണ്ടുപേര്‍ പോലിസിന്റെ പിടിയിലായി.കീഴമ്പാറ കട്ടക്കല്‍ കോളനിയില്‍ താമസിക്കുന്ന കാരമലയില്‍ ശ്യാംതങ്കച്ചന്‍ (30), കൂട്ടുപ്രതി തലയോലപ്പറമ്പ് വാവാ ഉഴുത്തിപറമ്പില്‍ വീട്ടില്‍ ശെല്‍വന്‍ രതീഷ് എന്നിവരാണ് പിടിയിലായത്. തിടനാട് പോലിസ് സ്റ്റേഷനിലെ ബൈക്ക് മോഷണ കേസുമായി ബന്ധപ്പെട്ട് ശ്യാം തങ്കച്ചനെ തിടനാട് പോലിസ് അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടയില്‍ പാലാ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പ്രദേശത്ത് ശ്യാമുണ്ടെന്ന രഹസ്യ വിവിരത്തെ തുടര്‍ന്ന് പോലിസ് അന്വേഷണം നടത്തി പിടികൂടുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതില്‍ തിടനാട്, ഈരാറ്റുപേട്ട, പാലാ പ്രദേശങ്ങളില്‍ നടത്തിയ അഞ്ചു മോഷണ കേസുകള്‍കൂടി തെളിഞ്ഞു. രാത്രിയില്‍ ഉറങ്ങിക്കിടക്കുന്നവരുടെ കഴുത്തില്‍ നിന്ന് ജനലിലൂടെ കൈയിട്ട് സ്വര്‍ണമാല പൊട്ടിക്കുക, ബൈക്ക് മോഷണം, കാണിക്കവഞ്ചി കുത്തിത്തുറന്നു മോഷ്ടിക്കുക എന്നിങ്ങനെ വിവിധ മോഷണക്കേസുകളില്‍ പ്രതിയാണ് ശ്യാം. മോഷണം നടത്തിയ സ്വര്‍ണം ചെന്നൈയിലെ സ്വര്‍ണക്കടകളില്‍ വില്‍പ്പന നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. തിടനാട് സബ് ഇന്‍സ്‌പെക്ടര്‍ ലെബി മോന്‍, എഎസ്‌ഐ ഗോപകുമാര്‍, റഷീദ്, എസ്‌സിപിഒ ജയ് മോഹന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയില്‍ ഹാജരാക്കി 26 വരെ റിമാന്‍ഡ് ചെയ്ത് പാലാ സബ്ജയിലിലേക്കയച്ചു.
Next Story

RELATED STORIES

Share it