ഒളിഞ്ഞുനോട്ടം; യുവാവിനെ തലയ്ക്കടിച്ചു കൊന്നു

ഫരീദാബാദ്: വീട്ടില്‍ ഒളിഞ്ഞുനോക്കിയെന്നാരോപിച്ചു യുവാവിനെ അയല്‍വാസി കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തി. നാഗേശ്വര്‍ എന്ന യുവാവാണു കൊല്ലപ്പെട്ടത്. താനില്ലാത്തപ്പോല്‍ തന്റെ വീട്ടില്‍ നാഗേശ്വര്‍ ഒളിഞ്ഞുനോക്കിയെന്ന് കൊല നടത്തിയ കപില്‍ ആരോപിച്ചു. പിടിവലിക്കിടെ കപില്‍ നാഗേശ്വറിന്റെ തലയ്ക്ക് കല്ലുകൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സംഭവത്തിനു ശേഷം ഒളിവില്‍ കഴിയുന്ന കപിലിനെ പിടികൂടാന്‍ ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it