ഒളിംപിക് യോഗ്യത: ഇന്ത്യന്‍ ബോക്‌സിങ് ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഒളിംപിക്‌സ് യോഗ്യതയ്ക്കുള്ള ഇന്ത്യന്‍ ബോക്‌സിങ് ടീമിനെ പ്രഖ്യാപിച്ചു. അനുഭവസമ്പത്തിന് മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
വികാസ് കൃഷന്‍ (75 കിഗ്രാം), ലെയ്ശറം ദേവേന്ദ്രോ സിങ് (49 കിഗ്രാം) എന്നിവരുള്‍പ്പെടുന്ന 13 അംഗ ടീമിനെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. 10 പുരുഷതാരങ്ങളും മൂന്നു വനിതാതാരങ്ങളും ഇതിലുള്‍പ്പെടുന്നു. അഞ്ചു തവണ ലോകചാംപ്യനായ എംസി മേരികോമിനു കീഴിലാണ് വനിതാ ടീം പോരിനിറങ്ങുന്നത്.
ചൈനയിലെ ക്വിയാനില്‍ ഈ മാസം 23 മുതല്‍ ഏപ്രില്‍ മൂന്നു വരെയാണ് യോഗ്യതാമല്‍സരങ്ങള്‍.
Next Story

RELATED STORIES

Share it