ഒളിംപിക്‌സ് യോഗ്യത: ദേവേന്ദ്രോ ക്വാര്‍ട്ടറില്‍

ബാക്കു: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവ് ദേവേന്ദ്രോ സിങ് ഒളിംപിക്‌സ് യോഗ്യതാ റൗണ്ടിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. 49 കിലോം ഗ്രാം വിഭാഗത്തിലാണ് ഇന്ത്യന്‍ താരം ക്വാര്‍ട്ടറിലെത്തിയത്.
കൂടാതെ മറ്റൊരു ഇന്ത്യന്‍ താരമായ മനോജ് കുമാര്‍ ഒളിംപിക്‌സ് യോഗ്യതാ റൗണ്ടിന്റെ പ്രീക്വാര്‍ട്ടറില്‍ ഇടം നേടിയിട്ടുണ്ട്. 64 കിലോം ഗ്രാം വിഭാഗത്തിലാണ് താരം പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന താരങ്ങള്‍ക്ക് റിയോ ഒളിംപിക്‌സിലേക്ക് യോഗ്യത നേടാന്‍ സാധിക്കും.
Next Story

RELATED STORIES

Share it