Sports

ഒളിംപിക്‌സ് തയ്യാറെടുപ്പ്: ഇന്ത്യന്‍ ഹോക്കി ടീം ഇംഗ്ലണ്ടിലേക്ക്

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സിനുള്ള തയ്യാറെടുപ്പുകള്‍ക്കായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം വിദേശത്തേക്ക്. ഇംഗ്ലണ്ടില്‍ അഞ്ചു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ കളിക്കാനൊരുങ്ങുന്നത്. ഇതിനായി ടീം ഇന്നു യാത്ര തിരിക്കും.
സെന്റര്‍ ഹാഫ് റിതു റാണിയാണ് ഒളിംപിക്‌സില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍. അടുത്തിടെ ന്യൂസിലന്‍ഡില്‍ നടന്ന ഹോക്‌സ് ബേ കപ്പിലെ ദയനീയ പ്രകടനത്തില്‍ നിന്നു പാഠമുള്‍ക്കൊണ്ടാണ് ഇന്ത്യ ഒളിംപിക്‌സിനു തയ്യാറെടുക്കുന്നത്. ടൂര്‍ണമെ ന്റില്‍ ഇന്ത്യക്ക് ആറാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നിരുന്നു.
പെനല്‍റ്റി കോര്‍ണറുകള്‍ ഗോളാക്കി മാറ്റുന്നതിനാണ് ഇന്ത്യന്‍ ടീം ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് കോച്ച് നീല്‍ ഹോഗുഡ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it