World

ഒളിംപിക്‌സ്:വേദിയാവാമെന്ന്ഇന്തോനീസ്യ

ജക്കാര്‍ത്ത: 2032ലെ ഒളിംപിക്‌സ് മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് ഇന്തോനീസ്യ. ഏഷ്യന്‍ ഗെയിംസിന്റെ വിജയകരമായ നടത്തിപ്പ് രാജ്യത്തിന് ഇതുസംബന്ധിച്ച് ആത്മവിശ്വാസമേകിയെന്നു പ്രസിഡന്റ് ജോകോ ജോകോവി പറഞ്ഞു. അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയുടെയും ഏഷ്യന്‍ ഒളിംപിക്‌സ് കമ്മിറ്റിയുടെയും സംയുക്ത യോഗത്തിലാണ് ജോകോവി ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള താല്‍പര്യം അറിയിച്ചത്. ഇന്തോനീസ്യയുടെ സന്നദ്ധതയെ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബെച്ച് സ്വാഗതം ചെയ്തു. ഒളിംപിക്‌സ് വിജയകരമായി നടത്താമെന്ന് ഏഷ്യന്‍ ഗെയിംസ് നടത്തിപ്പിലൂടെ അവര്‍ തെളിയിച്ചെന്ന് അദ്ദേഹം പറഞ്ഞു. 2020ലെ ഒളിംപിക്‌സ് ടോകിയോവിലും 2024ല്‍ പാരിസിലും 2028ല്‍ ലോസ്ആഞ്ചലസിലുമാണ് നടക്കുക.
Next Story

RELATED STORIES

Share it