Sports

ഒളിംപിക്‌സിന് അധിക സുരക്ഷ ഏര്‍പ്പെടുത്തണം: ആസ്‌ത്രേലിയ

ഒളിംപിക്‌സിന് അധിക സുരക്ഷ ഏര്‍പ്പെടുത്തണം:  ആസ്‌ത്രേലിയ
X
റിയോ ഡി ജനയ്‌റോ: റിയോ ഒളിംപിക്‌സിന് സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് ആസ്‌ത്രേലിയന്‍ ഒളിംപിക്‌സ് കമ്മറ്റിയുടെ ആവശ്യം. പാരാലിംപിക്‌സിനു ഭാഗമായി പരിശീലനത്തിനെത്തിയ ആസ്‌ത്രേലിയന്‍ പായ്കപ്പലോട്ട സംഘത്തെ  തോക്കു ചുണ്ടി കവച്ചചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കമ്മറ്റിയുടെ ആവശ്യം. rio-olymbicsഇതെരു മുന്നറിയിപ്പയി കാണമെന്ന് ആസ്‌ത്രേലിയന്‍ ഒളിംപിക്‌സ് കമ്മറ്റിയുടെ മേധാവി കിറ്റി ചില്ലര്‍ പ്രതികരിച്ചു.  സംഭവത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് റിയോ ഒളിംപിക്‌സ് ഓര്‍ഗനൈസിങ്ങ് കമ്മറ്റിക്കും മേയര്‍ക്കും കത്തയച്ചു. താരങ്ങളുടെയും കായികമേളയുടെയും സുരക്ഷക്കായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കണം. കഴിഞ്ഞ ഞായറാഴ്ച ഫഌമിങ്‌ഗോ ബീച്ചിനു സമീപത്തെ പാര്‍ക്കില്‍ വച്ചായിരുന്നു  താരങ്ങളും ഒഫീഷ്യല്‍സും തോക്കു ധാരികളായ രണ്ടു പേരാല്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. കഴിഞ്ഞ ലണ്ടന്‍ പാരാലിംപിക്‌സില്‍ പായ്കപ്പലോട്ട മല്‍സരത്തില്‍ സ്വര്‍മ മെഡല്‍ ജേതാ വും വീല്‍ചെയര്‍ ബാസ്‌കറ്റ് ബോള്‍ താരം എന്നിവരായിരുന്നു അക്രമിക്കപ്പെട്ടത്.
Next Story

RELATED STORIES

Share it