malappuram local

ഒളവട്ടൂര്‍ കേന്ദ്രീകരിച്ച് വില്ലേജ് ആവശ്യമെന്ന് തഹസില്‍ദാരുടെ റിപോര്‍ട്ട്‌

കൊണ്ടോട്ടി: പുളിക്കല്‍ വില്ലേജ് വിഭിജിച്ച് ഒളവട്ടൂര്‍ കേന്ദ്രീകരിച്ച് പുതിയ വില്ലേജ് രൂപീകരിക്കണമെന്ന് കൊണ്ടോട്ടി തഹസില്‍ദാറുടെ റിപോര്‍ട്ട്. ഡിൈവഎഫ്‌ഐ ഒളവട്ടൂര്‍ മേഖലാ കമ്മിറ്റി നല്‍കിയ പരാതിയെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച് പഠനം നടത്താന്‍ ജില്ലാ കലക്ടര്‍ മുഖേന തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയത്. തഹസില്‍ദാര്‍ നടത്തിയ അന്വേഷണത്തില്‍ ഒളവട്ടൂര്‍ കേന്ദ്രീകരിച്ച് വില്ലേജ് വേണമെന്ന് ശുപാര്‍ശ ചെയ്യുകയായിരുന്നു.  2817.0965 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള പുളിക്കല്‍ വില്ലേജില്‍ 2011 സെന്‍സസ് പ്രകാരം 40133 ജനസംഖ്യയുണ്ട്. വില്ലേജില്‍ മൂന്ന് ബ്ലോക്കുകളാണുള്ളത്. നിലവില്‍ 7,611 വീടുകളുമുണ്ട്. മറ്റു വില്ലേജുകളെ അപേക്ഷിച്ച് വിസ്തൃതിയും ജനസംഖ്യയും വളരെ കൂടുതലാണ്. വില്ലേജിന്റെ ചിലഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പുളിക്കല്‍ വില്ലേജിലെത്താന്‍ മൂന്ന് വില്ലേജുകളിലൂടെ സഞ്ചരിച്ചു വരേണ്ട അവസ്ഥയാണ്. പുളിക്കല്‍ വില്ലേജ് പുളിക്കല്‍, ഒളവട്ടൂര്‍ എന്നീ രണ്ടു മേഖലകളിലായാണ് സ്ഥിതി ചെയ്യുന്നത്.
വില്ലേജിന്റെ ഭൂരിഭാഗം പ്രദേശങ്ങളും മലമ്പ്രദേശമാണ്. പിന്നാക്ക പ്രദേശമായി കണക്കാക്കപ്പെടുന്ന ഒളവട്ടൂരിന്റെ വികസനത്തിന് പുളിക്കല്‍ വില്ലേജ് വിഭജനം വഴി സാധ്യമാവും. ഒളവട്ടൂര്‍ കേന്ദ്രീകരിച്ച് വില്ലേജ് രൂപീകരിക്കുന്ന പക്ഷം മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാവുമെന്നും ശുപാര്‍ശ ചെയ്താണ് തഹസില്‍ദാര്‍ റിപോര്‍ട്ട് തയ്യാറാക്കിയത്.
Next Story

RELATED STORIES

Share it