ഒറ്റ തിരഞ്ഞെടുപ്പ്: 4500 കോടിയോളം അധികച്ചെലവ് വരും

ന്യൂഡല്‍ഹി: ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുകയാണെങ്കില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റുകളും വാങ്ങാന്‍ 4500 കോടിയോളം രൂപ ചെലവു വരുമെന്ന് നിയമ കമ്മീഷന്‍. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ കരടുരേഖയിലാണ് ഇക്കാര്യം പറഞ്ഞത്. 2019ലെ പൊതുതിരഞ്ഞെടുപ്പിനായി 10,60,000ഓളം പോളിങ് സ്‌റ്റേഷനുകള്‍ വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞതായി നിയമ കമ്മീഷന്‍ കരടുരേഖയില്‍ പറയുന്നു. ഒരേസമയത്തുള്ള തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ ഇപ്പോള്‍ 12.9 ലക്ഷം ബാലറ്റ് യൂനിറ്റുകളുടെയും 19.4 ലക്ഷം നിയന്ത്രണ യൂനിറ്റുകളുടെയും 12.3 ലക്ഷം വിവിപാറ്റുകളുടെയും കുറവുണ്ട്. ഒരു ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനു കണ്‍ട്രോള്‍ യൂനിറ്റ്, ബാലറ്റ് യൂനിറ്റ്, വിവിപാറ്റ് ഉള്‍പ്പെടെ 33,200 രൂപയോളം മാണ് പ്രതീക്ഷിക്കുന്ന വില.
Next Story

RELATED STORIES

Share it