Alappuzha local

ഒറ്റയാന്‍ ജനവാസ കേന്ദ്രങ്ങളില്‍; മറയൂര്‍ ടൗണും പരിസരവും ഭീതിയില്‍

മറയൂര്‍: മറയുര്‍ ടൗണും പരിസരവും ഒറ്റയാന്‍ ഭീതിയില്‍. മറയൂര്‍ ടൗണില്‍ പെട്രോള്‍ പമ്പിന് മുന്‍വശത്തുള്ള വ്യാപാരിയെ റോഡില്‍ കുത്തിക്കൊന്ന ഒറ്റയാന്‍ കഴിഞ്ഞ ദിവസം രാത്രിയും ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതി പരത്തി. മറയൂര്‍ പെട്രോള്‍ പമ്പിന് പിന്‍വശത്തുള്ള കൃഷിയിടങ്ങളിലും ചെമ്മണ്‍ കൂഴി ജനവാസ കേന്ദ്രത്തിലെ വീടുകളുടെ സമീപത്തുമെത്തിയ കാട്ടുകൊമ്പന്‍ മൂന്ന് മണിക്കൂറോളം ഇവിടെ ഭീതി പരത്തി.
ഏഴു കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. രാത്രിയെത്തിയ ഒറ്റയാന്‍ പുലര്‍ച്ചെ അഞ്ചുമണിക്കാണ് ഇവിടെ നിന്ന് മടങ്ങിയത്. കഴിഞ്ഞ ദിവസം മറയൂര്‍ ടൗണില്‍ കാട്ടാന കുത്തിക്കൊന്ന ഹബീബുള്ളയുടെ മരണം ജനങ്ങളെ ഭീതിയിലാക്കിയിരുന്നു. ഇവിടെ കാട്ടുകൊമ്പന്‍ കരിമുട്ടിമുതല്‍ പെട്രോള്‍ പമ്പ് വരെ നിരവധി കൃഷിയിടങ്ങളില്‍ നാശം വിതച്ചു.
കരിമുട്ടി ഇസ്മായിലിന്റെ സോളാര്‍ ഫെന്‍സിങ്ങ് തകര്‍ത്ത് അകത്ത് കടന്ന് കാട്ടാനക്കൂട്ടം പത്തോളം തെങ്ങുകള്‍ നശിപ്പിച്ചു. വട്ടവയലില്‍ ജോണിയുടെ വീടിന്റെ സമീപത്തെ സോളാര്‍ ഫെന്‍സിങ്ങ് തകര്‍ത്ത് കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. പെട്രോള്‍ പമ്പിന് സമീപത്തുള്ള മാതാളി പാറയില്‍ ലീലാമ്മയുടെ പുരയിടത്തിലെ സൗരോര്‍ജ്ജ വേലികള്‍ക്കൂം കേടുപാടുകള്‍ വരൂത്തിയ ശേഷം അകത്ത് കടന്ന കാട്ടാന അഞ്ച് തെങ്ങുകള്‍ കൂത്തി മറിച്ചു.
ഒരൂ വര്‍ഷം മുന്‍പ് പറമ്പിലെ കാവല്‍ക്കാരനായിരൂന്ന സെബാസ്റ്റ്യനെ കാട്ടാന കൊലപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്വന്തം ചെലവില്‍ സൗരോര്‍ജ വേലി സ്ഥാപിച്ചത്.ഇതാണ് ഇന്നലെ കാട്ടുകൊമ്പന്‍ തകര്‍ത്തെറിഞ്ഞത്.
ചെമ്മണ്‍ കൂഴി മാത്തുകൂട്ടിയുടെ പറമ്പില്‍ എത്തിയ കാട്ടാന വീടിന് സമീപം നിന്ന കൂറ്റന്‍ പ്ലാവ് കൂത്തി മറിച്ചു. പറമ്പില്‍ അവശേഷിച്ചിരൂന്ന തെങ്ങുകളും കവുങ്ങുകളും നശിപിച്ച ശേഷമാണ് ചെമ്മണ്‍ കുഴി പ്രദേശത്തിറങ്ങിയത്. ഈ മേഖലയില്‍ കാട്ടാന കടക്കാതിരിക്കാന്‍ വനം വകൂപ്പ് വാച്ചര്‍ന്മാരെ നിയമിക്കൂമെന്ന് ഉറപ്പ് നല്‍കിയെങ്കിലും രാത്രി ഒന്‍ പത് മണിക്ക് ശേഷം വാച്ചര്‍ന്മാര്‍ മടങ്ങിയതായി കരിമുട്ടി സ്വദേശികള്‍ പറയുന്നൂ.
Next Story

RELATED STORIES

Share it