malappuram local

ഒറ്റയാന്‍ ജനവാസകേന്ദ്രത്തില്‍ നാശം വിതച്ചു

എടക്കര: കാടിറങ്ങിയ ഒറ്റയാന്‍ ജനവാസകേന്ദ്രത്തില്‍നിന്ന് വിട്ടൊഴിയുന്നില്ല. വ്യാഴാഴ്ച രാത്രി പടുക്ക വനത്തില്‍ നിന്നെത്തിയ കൊമ്പന്‍ തീക്കടിയിലും നെല്ലിക്കുത്തിലും വ്യാപകമായി നാശം വരുത്തി. രാത്രി ഒരു മണിയോടെ തീക്കടിയില്‍ ചുണ്ടപറമ്പില്‍ ജയശ്രീയുടെ വീട്ടിലെത്തിയ ആന വാട്ടര്‍ ടാപ്പ്, ബക്കറ്റ്, പൈപ്പ് കംപോസ്റ്റ് എന്നിവ നശിപ്പിച്ചു. തുടര്‍ന്ന് വനപാലകരെത്തി പടക്കം പൊട്ടിച്ച് രണ്ട് മണിയോടെയാണ് ആനയെ  തിരിച്ച് കാട് കയറ്റിയത്.
ശേഷം പടുക്ക ഫോറസ്റ്റ് സ്‌റ്റേഷന് സമീപത്തുക്കൂടെ വീണ്ടും കാട്ടില്‍നിന്ന് തിരിച്ചിറങ്ങിയ ഒറ്റയാന്‍ ഫോറസ്റ്റ് സ്‌റ്റേഷന് സമീപത്തെ തേക്ക് മറിച്ചിട്ടുകയും ചെയ്തു. പിന്നീട് നെല്ലിക്കുത്ത് ഭാഗത്തേക്ക് നീങ്ങിയ ആന തുപ്പിലിക്കാടന്‍ കമറിന്റെ സ്ഥലത്തെ നിരവധി വാഴകളും സമീപത്തെ പറമ്പുകളിലൂടെ നടന്ന് ചക്കയും ഭക്ഷിച്ചാണ് തിരിച്ച് കാട് കയറിയത്. തുടര്‍ച്ചയായ ദിവസങ്ങളിലാണ് കൊമ്പന്‍ നാട്ടിലെത്തി ഭീതി പരത്തുന്നത്. കഴിഞ്ഞ ദിവസം കാട്ടാനയെ തുരത്താനുള്ള ശ്രമത്തില്‍ പടക്കംപൊട്ടി പടുക്ക സ്‌റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ കെ പിജിനേഷിന്റെ (36) കൈക്ക് പരിക്കേറ്റിരുന്നു. ബാലംകുളം, ചീനിക്കുന്ന്, കല്‍ക്കുളം, തീക്കടി കോളനി, പച്ചിലപ്പാടം ഭാഗങ്ങളിലെ നിരവധി വീടുകള്‍ക്ക് മുന്നിലത്തെി ആന നാശം വിതച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ ആനയെ ഉള്‍ക്കാട്ടിലേക്ക് വിരട്ടിയോടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it