Cricket

ഒറ്റയാനായി ഡുപ്ലെസിസ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലില്‍

ഒറ്റയാനായി ഡുപ്ലെസിസ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലില്‍
X

മുംബൈ: ഹൈദരാബാദിന്റെ ബൗളിങ് കരുത്തിന് മുന്നില്‍ ഫഫ് ഡുപ്ലെസിസ് കടപുഴകാത്ത വന്‍മരമായപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്  ഫൈനലില്‍. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മല്‍സരത്തില്‍ രണ്ട് വിക്കറ്റിന് വിജയിച്ചാണ് ചെന്നൈ 11ാം സീസണിന്റെ ഫൈനലില്‍ സീറ്റുറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ചെന്നൈ 19.1 ഓവറില്‍ എട്ട് വിക്കറ്റ് നഷ്
ടത്തില്‍ 140 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ഓപണിങില്‍ ഇറങ്ങി അര്‍ധ സെഞ്ച്വറിയോടെ പുറത്താവാതെ നിന്ന ഫഫ് ഡുപ്ലെസിസിന്റെ (42 പന്തില്‍ 67) ബാറ്റിങാണ് ചെന്നൈയ്ക്ക് കരുത്തായത്. അവസാന ഓവറില്‍ ആഞ്ഞടിച്ച ശര്‍ദുല്‍ ഠാക്കൂറും ( 5 പന്തില്‍ 15) ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായ ക പങ്കുവഹിച്ചു. സുരേഷ് റെയ്‌ന (13 പന്തില്‍ 22) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് കരുത്തായത് കാര്‍ലോസ് ബ്രാത്ത്‌വെയ്്റ്റിന്റെ ( 29 പന്തില്‍ 43) ബാറ്റിങാണ്. യൂസഫ് പഠാന്‍ ( 29 പന്തില്‍ 24), കെയ്ന്‍ വില്യംസണ്‍ (15 പന്തില്‍ 24) എന്നിവരും ഹൈദരാബാദിന്  വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ചെന്നൈയ്ക്ക് വേണ്ടി ഡ്വെയ്ന്‍ ബ്രാവോ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ദീപ് ചാഹര്‍, ലൂങ്കി എന്‍ഗിഡി, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.
തോറ്റെങ്കിലും ഫൈനലില്‍ കടക്കാന്‍ ഹൈദരാബാദിന് ഒരു അവസരം കൂടിയുണ്ട്. എലിമിനേറ്റര്‍ റൗണ്ടിലെ വിജയിയെ രണ്ടാം ക്വാളിഫയര്‍ മല്‍സരത്തില്‍ തോല്‍പ്പിച്ചാല്‍ ഫൈനലില്‍ കടക്കാം.
Next Story

RELATED STORIES

Share it