Alappuzha local

ഒറ്റമശ്ശേരി ഇരട്ടക്കൊലപാതകം: തെളിവെടുപ്പ് നടത്തി

പട്ടണക്കാട്: ഒറ്റമശേരിയില്‍ രണ്ടുപേരെ ലോറിയിടിപ്പിച്ചുകൊന്ന കേസിലെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി.
ഒന്നാം പ്രതി അന്ധകാരനഴിയില്‍ തൈയ്യില്‍ പോള്‍സണ്‍, രണ്ടാം പ്രതി സഹോദരന്‍ താലീഷ് എന്നിവരെയാണ് ഞായറാഴ്ച രാവിലെ 8.30ന് തെളിവെടുപ്പിനായി കൊണ്ടുവന്നത്. പട്ടണക്കാട് എസ്‌ഐ അജയ്‌മോഹന്‍, കുത്തിയതോട് എസ് ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹം സ്ഥലത്തെത്തി. തൊട്ടടുത്ത നിമിഷം പ്രതികളുമായി കുത്തിയതോട് സി ഐ കെ ആര്‍ മനോജുമെത്തി. കൊലനടന്ന ദിവസം ഉച്ചയ്‌ക്കെത്തിയ പ്രതികള്‍ വൈകീട്ട് അഞ്ചുവരെ ഷാപ്പിലാണ് തമ്പടിച്ചത്. 5.30 നാണ് കൊലനടത്തിയത്.
മറ്റു പ്രതികളായ കൊക്കോതമംഗലം മേലേപ്പൊക്കാട്ട് അജേഷ്, അഞ്ചാം പ്രതി സഹോദരന്‍ വിജേഷ് എന്നിവരെ തെളിവെടുപ്പിനായി കൊണ്ടുപോയില്ല. തിങ്കളാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it