ഒറ്റമശ്ശേരി ഇരട്ടക്കൊലപാതകം; മുഴുവന്‍ പ്രതികളും പിടിയില്‍

ആലപ്പുഴ: ഒറ്റമശ്ശേരി ഇരട്ടക്കൊലപാതക കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഴുവന്‍ പ്രതികളും പോലിസ് പിടിയിലായി. സംഭവത്തിനുശേഷം തമിഴ്‌നാട്ടിലേക്കു കടന്ന നാലംഗ സംഘത്തിലെ അജേഷി(27)നെ കോയമ്പത്തൂരിലെ ലോറി സ്റ്റാന്റില്‍ നിന്നു പ്രത്യേക അന്വേഷണസംഘം പിടികൂടി. തൂത്തുക്കുടിയില്‍ പച്ചക്കറി ഇറക്കിയശേഷം മേട്ടുപ്പാളയത്തിലേക്കു തിരികെ പോവുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇയാളെ ഇന്നലെ ആലപ്പുഴ എസ്പി ഓഫിസിലും സംഭവസ്ഥലത്തും എത്തിച്ചു തെളിവെടുത്തു.
കേസിലെ മുഖ്യപ്രതികളായ അന്ധകാരനഴി തയ്യില്‍ പോള്‍സണെ(30)യും സുഹൃത്ത് അജേഷി(29)നെയും മേട്ടുപ്പാളയത്തു നിന്നു ബുധനാഴ്ച രാവിലെ പിടികൂടിയിരുന്നു. പോള്‍സണിന്റെ സഹോദരന്‍ താലിഷ്(33)നെ ചങ്ങനാശ്ശേരിയില്‍ നിന്നാണ് പിടിയിലായത്. നാലു പേരെയും ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
ഈമാസം 13ന് വൈകീട്ട് ഏഴുമണിക്കാണ് പെയിന്റ് ജോലിക്കാരായ സുബിന്‍ (27), ജോ ണ്‍സണ്‍ (40) എന്നിവര്‍ ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങവേ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ മരച്ചത്. അപകടമരണമാണെന്നു ആദ്യംകരുതിയെങ്കിലും നാട്ടുകാര്‍ ലോറി പിന്തുടര്‍ന്ന് ഡ്രൈവര്‍ തുമ്പി ഷിബു എന്നു വിളിക്കുന്ന ഷിബുവിനെ പിടികൂടി പോലിസിനു കൈമാറി. ഇയാളുടെ മൊഴിയില്‍ നിന്നാണ് അപകടം കൊലപാതകമാണെന്നു പോലിസ് മനസ്സിലാക്കിയത്. ജോണ്‍സനോട് മുന്‍ വൈരാഗ്യമുള്ള പോള്‍സണ്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ അപകടസമയം ലോറിയിലുണ്ടായിരുന്നു. സംഭവത്തിനു ശേഷം ഇതരസംസ്ഥാനത്തേക്കു കടന്ന കൊലപാതക സംഘം 11 ദിവസത്തിനു ശേഷമാണ് പിടിയിലാവുന്നത്. സഹോദരന്മാരായ പോള്‍സണും താലിഷും അജേഷും സുഹൃത്തായ വിജേഷിന്റെ സഹായത്തോടെയാണ് കൃത്യം നിര്‍വഹിച്ചത്.
കൃത്യത്തിനു ശേഷം സംഘം ആദ്യം പെരുമ്പളം ദ്വീപിലാണെത്തിയത്. ഇവിടെ വച്ച് സുഹൃത്തുക്കളായ ബിജുലാല്‍ (41), അനില്‍ (37), സനല്‍കുമാര്‍ (33)എന്നിവര്‍ ഇവര്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും ഭക്ഷണവും നല്‍കി. തമിഴ്‌നാട്ടിലേക്കു കടക്കാന്‍ സംഘത്തെ സഹായിച്ചതും ഇവരാണ്. ഇവര്‍ മൂന്നു പേരും ഇപ്പോള്‍ ജയിലിലാണ്.
Next Story

RELATED STORIES

Share it