Flash News

ഒറ്റപ്പാലത്ത് സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു

ഒറ്റപ്പാലത്ത് സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു
X


ഒറ്റപ്പാലം: ഒറ്റപ്പാലത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കുത്തേറ്റ മറ്റൊരാള്‍ ഗുരതരാവസ്ഥയില്‍ ചികില്‍സയിലാണ്. ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് കൊല്ലപ്പെട്ടത്. ഒറ്റപ്പാലം ജെ കെ നഗറില്‍ ഭാരതപ്പുഴ റോഡിലുള്ള കുനത്തുള്ളി കടവില്‍ വെള്ളിയാഴ്ച സന്ധ്യക്കാണ് സംഭവമുണ്ടായത്. ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ മര്‍ദനമേറ്റ കണ്ണിയംപുറം സ്വദേശി പ്രജിന്‍ ആണ് മരിച്ചത്. റെയില്‍വേ ട്രാക്കിന് സമീപം അവശനിലയില്‍ കിടന്ന പ്രജിനെ പോലിസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുവര്‍ഷം മുമ്പ് കണ്ണിയംപുറത്ത് പൂരത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് പേരെ കുത്തികൊന്ന കേസിലെ പ്രതിയാണ് പ്രജിന്‍. സംഘര്‍ഷത്തിനിടെ കുത്തേറ്റ കണ്ണിയംപുറം സ്വദേശി രഞ്ജിത്ത് ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.രഞ്ജിത്തിന് വയറിനാണ് കുത്തേറ്റത്. സംഘര്‍ഷത്തിനിടെ കൈക്ക് പരിക്കേറ്റ കണ്ണിയംപുറം സ്വദേശി രതീഷിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.
Next Story

RELATED STORIES

Share it