palakkad local

ഒറ്റപ്പാലത്ത് രണ്ടുവീടുകളില്‍ നിന്ന് 14പവന്‍ സ്വര്‍ണം മോഷ്ടിച്ചു

ഒറ്റപ്പാലം: ഒറ്റപ്പാലം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് വീടുകളില്‍ നടന്ന കവര്‍ച്ചയില്‍ 14പവന്‍ സ്വര്‍ണവും പണവും മോഷണം പോയി. ലെക്കിടി ഗവ. ഡിസ്‌പെന്‍സറിക്ക് സമീപം കുറ്റിക്കാട് വീട്ടില്‍ ഫ്രാന്‍സിസിന്റെ വീട്ടില്‍ നടന്ന കവര്‍ച്ചയില്‍ 10പവന്‍ ആഭരണവും 1,80,000 രൂപയും മോഷണം പോയി. ഫ്രാന്‍സിസിന്റെ ഭാര്യ മിനി ഉച്ചയോടെ 11.30ന് ഒറ്റപ്പാലത്ത് പോയിരുന്നു. 12.45ഓടെ തിരിച്ചു വരുന്നതിനിടെയാണ് കവര്‍ച്ച നടന്നത്. ബാത്ത്‌റൂമിന്റെ വെന്റിലേറ്റര്‍ മഴുകൊണ്ട് വെട്ടിപൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും രൂപയുമാണ് മോഷ്ടിക്കുകയായിരുന്നു. ഒറ്റപ്പാലം എസ്‌ഐയും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
മറ്റൊരു സംഭവത്തില്‍ അനങ്ങനടി മനിച്ചിത്തൊടി മുഹമ്മദ്കുട്ടിയുടെ വീട്ടിലും മോഷണം നടന്നു. മുഹമ്മദ്കുട്ടിയുടെ മരുമകള്‍ ബുഷ്‌റയുടെ നാലുപവന്‍ ആഭരണവും പേരക്കുട്ടിയുടെ ഒന്നരപവന്‍ ആഭരണവും മോഷ്ടിച്ചു.  ഒറ്റപ്പാലം പോലിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it