palakkad local

ഒറ്റപ്പാലം- പെരിന്തല്‍മണ്ണ റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌

ചെര്‍പ്പുളശ്ശേരി: കിഫ്ബി മുഖേന പ്രവൃത്തി നടത്താന്‍ ഫണ്ട് ലഭിച്ച ഒറ്റപ്പാലംപെരിന്തല്‍മണ്ണ റോഡ് നിര്‍മാണം അന്താരാഷ്ട്ര നിലവാരത്തിലാണ് നടത്തുകയെന്ന് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അധികൃതര്‍ അറിയിച്ചു. 56 കോടിയുടെ എസ്റ്റിമേറ്റിനാണ് അനുമതി ലഭിച്ചത്.
സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടനെ ടെന്‍ഡര്‍ ചെയ്യും. മൂന്നു മാസത്തിനകം എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കുന്ന രീതിയിലാണ് ടെന്‍ഡര്‍ നല്‍കുക. ഏഴു വര്‍ഷം ഗ്യാരണ്ടിയിലാണ് നിര്‍മാണം. ഏഴു വര്‍ഷത്തിനിടെ എന്തു തകരാര്‍ സംഭവിച്ചാലും കരാറുകാരന്‍ നിര്‍വഹിക്കണം. ഏഴര മീറ്ററില്‍ രണ്ടുവരി റബറൈസ്ഡ് റോഡാണ് നിര്‍മിക്കുന്നത്.
രണ്ടു ഭാഗവും ഫുട്പാത്ത്, ഡ്രൈനേജ്, ടൗണില്‍ സൈഡ് പാര്‍ക്കിംഗ് സൗകര്യവും കൈവരിയോടെ ഫുട്പാത്ത്, ബസ് ബേ എന്നിവയും നിര്‍മിക്കും. ടൗണിലെ പാര്‍ക്കിങ് ഏരിയ കോണ്‍ക്രീറ്റിലാണ് നിര്‍മിക്കുക. പി കെ ശശി എംഎല്‍എ വകുപ്പു മന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അനുമതിയായത്. ചെര്‍പ്പുളശ്ശേരി മുതല്‍ തൂതവരെയുള്ള റോഡ് നിലവില്‍ പിഎംബിസിയില്‍ നിര്‍മിച്ചതാണ്.
എന്നാല്‍ ഇതിലൂടെ അമിത ഭാരം കയറ്റിയ ചരക്കുവാഹനങ്ങള്‍ പോവുമ്പോള്‍ തകരുന്നു. ഇതുകൂടി പരിഹരിക്കാനാണ് ഈ റോഡും പുതിയ സംവിധാനത്തില്‍ പുനര്‍നിര്‍മിക്കുന്നത്. പുതിയ സംവിധാനത്തില്‍ 40 ടണ്‍ ഭാരം കയറ്റിയാലും തകര്‍ച്ചയ്ക്കിടയാക്കില്ല. ചെര്‍പ്പുളശ്ശേരി പട്ടാമ്പി ചെര്‍പ്പുളശ്ശേരി റോഡ് വല്ലപ്പുഴ യാറം വരെ എട്ട് കിലോമീറ്റര്‍ നീളത്തില്‍ ഏഴര മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറായി വരുന്നതായി പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.
20 കോടി രൂപയാണ് ഇതിന് ഏകദേശ എസ്റ്റിമേറ്റ് കണക്കാക്കിയത്. ഇതിന്റെ പ്രവൃത്തി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പൊതുമരാമത്ത് ഷൊര്‍ണൂര്‍ ഡിവിഷന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മധു അറിയിച്ചു.
Next Story

RELATED STORIES

Share it