palakkad local

ഒറ്റപ്പാലം നഗര പരിധിയില്‍ പൈപ്പ് വെള്ളം കിട്ടാക്കനിയാവുന്നു

ഒറ്റപ്പാലം: വേനല്‍ കനത്ത് കിണറുകളിലെയും മറ്റു ജലാശയങ്ങളിലേയും വെള്ളം വറ്റിത്തുടങ്ങിയതോടെ ഒറ്റപ്പാലം നഗരവാസികളുടെ ആശ്രയമായ പൈപ്പുവെള്ളവും കിട്ടാക്കനിയായി.
നഗരസഭാ പരിധിയില്‍ തോട്ടക്കര, വരോട്, ചേരിക്കുന്ന് പ്രദേശങ്ങളില്‍ ജല അതോറിറ്റി പൈപ്പുകളില്‍ വെള്ളമില്ലാതായിട്ട് ആഴ്ചകളായി. ഈ പ്രദേശങ്ങളിലെ ഭൂരിഭാഗം വീട്ടുകാരും ജല അതോറിറ്റിയുടെ പൈപ്പുവെള്ളമാണ് ആശ്രയിക്കുന്നത്. നഗരസഭയിലെ ജനങ്ങള്‍ക്ക് മുടക്കമില്ലാതെ എല്ലാ കാലത്തും ഏതു സമയത്തും ആവശ്യത്തിന് ജലം എത്തിക്കും എന്ന വാഗ്ദാനത്തോടെ ധൃതിപിടിച്ച് ഉദ്ഘാടനം നടത്തിയ സമഗ്ര കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയതാണ് കുടിവെള്ളം മുടങ്ങാന്‍ കാരണമായത്.
നിലവില്‍ പഴയ ലൈനില്‍ കൂടിയാണ് തോട്ടക്കര, വരോട് ഭാഗത്തേക്ക് വെള്ളം എത്തിക്കുന്നത്. മീറ്റ്‌ന ശുദ്ധീകരണ പ്ലാന്റില്‍ നിന്നും ഒറ്റപ്പാലം ടി ബി കോമ്പൗണ്ടിലുള്ള വാട്ടര്‍ ടാങ്കിലേക്കും അവിടെ നിന്നും ചേരിക്കുന്നിലെ ടാങ്കിലേക്കും വെള്ളം എത്തിച്ചാണ് ഈ പ്രദേശത്തേക്ക് ജലവിതരണം നടത്തിയിരുന്നത്.
ചേരിക്കുന്നിലെ ടാങ്കിലേക്ക് പോകുന്ന പൈപ്പ് ലൈനാണ് പൊട്ടിയത്. ഇതു ശരിയാക്കി വെള്ളം ലഭ്യമാക്കണമെങ്കില്‍ ഒരാഴ്ചയെങ്കിലും വേണ്ടി വരും.
ചിനക്കത്തൂര്‍ പൂരത്തിന് രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെ ആവശ്യത്തിന് വെള്ളം ലഭിക്കാത്ത അവസ്ഥ വീട്ടമ്മമാരില്‍ അങ്കലാപ്പ് ഉളവാക്കിയിരിക്കുകയാണ്. വീട്ടാവശ്യത്തിന് ഈ വെള്ളമെങ്കിലും കിട്ടിയാല്‍ മതി എന്ന പ്രാര്‍ത്ഥനയിലാണവര്‍.ഒരു വര്‍ഷത്തില്‍ പിടികൂടിയത്
ഒന്നര ക്വിന്റല്‍ കഞ്ചാവ്
പെരിന്തല്‍മണ്ണ: ഒരു വര്‍ഷത്തിനുള്ളില്‍ ഒന്നര ക്വിന്റല്‍ കഞ്ചാവും 30 ഓളം പ്രതികളെയും നിയമത്തിനു മുന്‍പില്‍ എത്തിച്ച് പെരിന്തല്‍മണ്ണയിലെ പ്രത്യേക അന്വേഷണ സംഘം ശ്രദ്ധേയമാവുന്നു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി എം പ്രദീപിന്റെ നിര്‍ദേശത്തില്‍ സിഐ കെ എം ബിജു, സിഐ എ എം സിദ്ദീഖ്, എസ്‌ഐ സി കെ നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ക്രൈം സ്‌ക്വാഡും ഷാഡോ പോലിസുമാണ് വിവിധ ഘട്ടങ്ങളിലായി ഒന്നര ക്വിന്റല്‍ കഞ്ചാവ് കണ്ടെടുത്തത്.
ഇതില്‍ നേരിട്ടും അല്ലാതെയുമായി 30 ഓളം പ്രതികളെയും അറസ്റ്റ് ചെയ്തു. മലബാര്‍ മേഖലയിലേക്ക് ആന്ധ്ര, ഒഡീഷ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍, ബസ് മാര്‍ഗങ്ങളിലാണ് കഞ്ചാവ് എത്തുന്നത്. മാസങ്ങളോളം സംഘത്തിന്റെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച ശേഷമാണ് പിടികൂടുന്നത്. വിദ്യാര്‍ഥികളും തൊഴിലാളികളുമാണ് ഇരകള്‍. ലക്ഷങ്ങള്‍ ലാഭം കിട്ടുന്ന കച്ചവടത്തില്‍ സ്ത്രീകളാണ് കരിയര്‍മാരാവുന്നത്.
Next Story

RELATED STORIES

Share it