palakkad local

ഒറ്റപ്പാലം നഗരസഭയില്‍ കേവലഭൂരിപക്ഷമില്ലാതെ സിപിഎം

ഒറ്റപ്പാലം: നഗരസഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും ഭരണസാധ്യത നിലനിര്‍ത്തി എന്ന് അവകാശപ്പെടാമെന്നല്ലാതെ കഴിഞ്ഞ തവണത്തേതിലും ഒരു സീറ്റുപോലും കൂട്ടാന്‍ സി പി എമ്മിന് സാധിച്ചിട്ടില്ല. സാങ്കേതികത്വത്തിന്റെ പേരില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം കൈവശപ്പെടുത്താമെങ്കിലും ഭരണമികവ് തെളിയിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കില്ലെന്നും പറയുന്നു.
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങള്‍, ബി ജെ പിയും കോണ്‍ഗ്രസും വിമതരും പങ്കുവയ്ക്കും. അജണ്ടകള്‍ പോലും പാസാക്കണമെങ്കില്‍ സി പി എമ്മിന് നാല് സ്വതന്ത്രരെകൂടി കണ്ടെത്തുകയോ കോണ്‍ഗ്രസ്സിന്റെയോ ലീഗിന്റേയോ പിന്തുണ തേടേണ്ടിവരികയോ ചെയ്യും. വര്‍ഗ ശത്രുവായും കുലംകുത്തികളായും കണക്കാക്കുന്ന സിപിഎം വിമതരെ കൂട്ടുപിടിക്കേണ്ടിയും വരും. ഇവര്‍ സ്വതന്ത്ര ചിഹ്നത്തില്‍ മല്‍സരിച്ചു ജയിച്ചതിനാല്‍ ഇവരെ പാട്ടിലാക്കാനുള്ള ശ്രമമായിരിക്കും സിപിഎം നടത്തുക. ഭരണപക്ഷത്തിന് 15 അംഗങ്ങളും പ്രതിപക്ഷത്തിന് 21 അംഗങ്ങളും എന്ന അവസ്ഥയാണിപ്പോള്‍. കഴിഞ്ഞ കൗണ്‍സിലിലും സിപിഎം തന്ത്രം ഇതുതന്നെയായിരുന്നു. വിമതരില്‍ നിന്നും ഒരാളെ അടര്‍ത്തിയെടുത്ത് തങ്ങളുടെ കൂടെ കൂട്ടുകയും എട്ട് അംഗങ്ങള്‍ ഉണ്ടായിരുന്ന കോ ണ്‍ഗ്രസില്‍ നിന്നും മൂന്ന് പേരെ പാട്ടിലാക്കി യുഡിഎഫ് ചെയര്‍പേഴ്‌സനെതിരെ അവിശ്വാസം കൊണ്ടുവന്ന് ഭരണം അട്ടിമറിക്കുകയായിരുന്നു.
ഇവരെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആക്കാന്‍ പിന്തുണയ്ക്കുകയും പിന്നീട് ഇലക്ഷന്‍ കമ്മീഷന്റെ വിധി വന്നശേഷം എല്‍ഡിഎഫ് ഭരണത്തില്‍ എത്തുകയുമായിരുന്നു.
Next Story

RELATED STORIES

Share it