Flash News

ഒര്‍ലാന്‍ഡോയില്‍ വെടിവയ്പ് ; ആറു പേര്‍ കൊല്ലപ്പെട്ടു



വാഷിങ്ടണ്‍: യുഎസിലെ ഒര്‍ലാന്‍ഡോ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടതായി ഫ്‌ളോറിഡ പോലിസ് അറിയിച്ചു. നഗരത്തിന്റെ കിഴക്കന്‍ മേഖലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായതെന്ന് ഒര്‍ലാന്‍ഡോ സെന്റിനല്‍ ന്യൂസ് പേപ്പര്‍ റിപോര്‍ട്ട് ചെയ്തു. നഗരത്തിലെ പള്‍സ് നിശാക്ലബ്ബില്‍ 49 പേര്‍ കൊല്ലപ്പെട്ട വെടിവയ്പിന്റെ വാര്‍ഷികത്തിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് ഈ ആക്രമണം. വെടിവയ്പ് അവസാനിച്ചതായും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും പോലിസ് അറിയിച്ചു. വ്യാപാര സംബന്ധമായ ക്യാംപിലാണ് ആക്രമണം നടന്നത്. സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നു പോലിസ് പറഞ്ഞു. എഫ്ബിഐ അന്വേഷണം തുടങ്ങി. അക്രമത്തെ അപലപിച്ച ഫ്‌ളോറിഡ ഗവര്‍ണര്‍ റിക് സ്‌കോട്ട് സംഭവത്തെ വിവേചന രഹിതമായ ഹിംസയെന്നാണ് വിശേഷിപ്പിച്ചത്. ജൂണില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബിലുണ്ടായ വെടിവയ്പില്‍ 49 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it