Flash News

ഒരേസമയം തിരഞ്ഞെടുപ്പ് : ചര്‍ച്ച വേണമെന്ന് കമ്മീഷന്‍



ന്യൂഡല്‍ഹി: ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് യാഥാര്‍ഥ്യമാക്കുന്നതിന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും അഭിപ്രായം ആരായണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് കമ്മീഷന്‍ അനുകൂലമാണ്. നിലവിലെ സര്‍ക്കാരിന് പെരുമാറ്റച്ചട്ടമില്ലാതെ നയങ്ങളും പരിപാടികളും നടപ്പാക്കാന്‍ ഒരേസമയം തിരഞ്ഞെടുപ്പുകൊണ്ട് സാധിക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മീഷണര്‍ ഒ പി റാവത്ത് പറഞ്ഞു. ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമത്തിലും ഭേദഗതി വരുത്തിയാലേ ഒരേസമയം തിരഞ്ഞെടുപ്പ് സാധ്യമാവൂ. ഇപ്പോഴത്തെ നിയമമനുസരിച്ച് ലോക്‌സഭയുടെയും നിയമസഭകളുടെയും കാലാവധി തീരുന്നതിന് ആറുമാസത്തിനകം വോട്ടെടുപ്പ് നടത്താം. 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിലെ നിയമസഭകളിലേക്കും വോട്ടെടുപ്പ് നടക്കും.
Next Story

RELATED STORIES

Share it