Second edit

ഒരു സെമിനാര്‍

കഴിഞ്ഞയാഴ്ച ബംഗളൂരുവില്‍ വിമന്‍ ഇന്‍ ബ്ലാക്ക് എന്ന അന്താരാഷ്ട്ര വനിതാ സംഘടന വംശഹത്യയെക്കുറിച്ച് ഒരു സെമിനാര്‍ വിളിച്ചുകൂട്ടിയത് നമ്മുടെ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും വലിയ വാര്‍ത്തയായില്ല.
ഇത്തരം വിഷയങ്ങളില്‍ ഇന്ത്യക്കാര്‍ പൊതുവില്‍ കാണിക്കുന്ന താല്‍പര്യക്കുറവ് ഗൗരവ ചര്‍ച്ചയ്ക്ക് വിധേയമാവേണ്ടതാണ്. അന്യനാടുകളിലെ മനുഷ്യാവകാശ ലംഘനങ്ങളും കൂട്ടക്കൊലകളും ചര്‍ച്ച ചെയ്യുകയും അതില്‍ പ്രതിഷേധിക്കുകയും ചെയ്യുന്നതില്‍ മുമ്പില്‍ നില്‍ക്കുന്നവര്‍ സ്വന്തം രാജ്യത്തു നടക്കുന്ന അക്രമങ്ങള്‍ മറക്കുന്നു.
സെമിനാറില്‍ പങ്കെടുത്തവര്‍, വംശഹത്യകളില്‍ ആദ്യം ഇരയാകുന്നത് സ്ത്രീകളാണെന്ന കാര്യം എടുത്തുപറയുന്നു. നാഗാലാന്‍ഡില്‍ നിന്നും മണിപ്പൂരില്‍ നിന്നുള്ള വനിതകള്‍ 'അഫ്‌സ്പ'യുടെ മറവില്‍ നടക്കുന്ന കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. കശ്മീരില്‍ നിന്നുള്ള ഒരു പ്രതിനിധി, സൈനിക ഇടപെടല്‍ മൂലം ഏതാണ്ട് എട്ടു ലക്ഷം പേര്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. എല്ലാ വംശഹത്യകളിലും ബലാല്‍സംഗവും കൊലയും മൃതദേഹങ്ങള്‍ വികൃതമാക്കലും നടക്കുന്നതായാണ് സെമിനാറില്‍ അവതരിപ്പിച്ച പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it