Second edit

ഒരു സങ്കീര്‍ത്തനം പോലെ

അത്യപൂര്‍വമായ റെേക്കാഡാണ് 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന കൃതി മലയാളത്തിലെ പുസ്തകപ്രസാധന രംഗത്ത് സൃഷ്ടിച്ചിട്ടുള്ളത്. പെരുമ്പടവം ശ്രീധരന്റെ ഈ നോവലിന്റെ 100ാം പതിപ്പ് ശനിയാഴ്ച പ്രകാശനം ചെയ്യപ്പെട്ടു. 1993ലാണ് നോവല്‍ ആദ്യമായി പുറത്തിറങ്ങിയത്. 24 കൊല്ലം കൊണ്ട് രണ്ടുലക്ഷത്തിലധികം പ്രതികള്‍. വളരെ ചെറിയ ഭാഷയായ മലയാളത്തില്‍ ഇങ്ങനെയൊരു വില്‍പന ഉണ്ടാവുന്നത് തീര്‍ത്തും അതിശയമാണ്. ബെന്യാമിന്റെ 'ആടുജീവിത'മാണ് മലയാളി വായനക്കാരെ ഏതാണ്ട് സമാനമായി ത്രസിപ്പിച്ച മറ്റൊരു നോവല്‍. വിശ്വപ്രശസ്ത എഴുത്തുകാരനായ ദസ്തയേവ്‌സ്‌കിയുടെ ജീവിതം പശ്ചാത്തലമാക്കി രചിച്ച നോവലാണ് 'ഒരു സങ്കീര്‍ത്തനം പോലെ.' റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗാണ് പശ്ചാത്തലം. കേരളീയ ജീവിതം പശ്ചാത്തലമാക്കി രചിച്ച 'അഭയം' പോലെയുള്ള പെരുമ്പടവത്തിന്റെ കൃതികള്‍ക്കൊന്നും നേടാന്‍ കഴിയാത്ത വിപണി വിജയം 19ാം നൂറ്റാണ്ടിലെ റഷ്യ പശ്ചാത്തലമാക്കി രചിച്ച ഈ നോവലിന് നേടാന്‍ കഴിഞ്ഞു എന്നത് ദേശകാലാതിര്‍ത്തികളെ അതിലംഘിച്ച് സാഹിത്യം വായനക്കാരിലേക്കെത്തുന്നു എന്നതിന്റെ തെളിവാണ്.
Next Story

RELATED STORIES

Share it