Idukki local

ഒരു വിഭാഗത്തിന്റെ നിസ്സഹകരണം; ലോക വന്യജീവി ദിനാചരണം പാളി

കുമളി: ലോക വന്യജീവി ദിനത്തോടനുബന്ധിച്ച തേക്കടിയില്‍ നടത്തിയ ഹരിത ദിനാചരണം ടാക്‌സി ഡ്രൈവര്‍മാരും ഒരു വിഭാഗം ടൂറിസം ഗൈഡുമാരും ചേര്‍ന്ന് പൊളിച്ചു. വാഹന രഹിത ദിനമായാണ് പെരിയാര്‍ കടുവാ സങ്കേതത്തില്‍ ലോക വന്യജീവി ദിനം ആചരിക്കുന്നതിന് തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി തേക്കടി എന്‍ട്രന്‍സ് ഗേറ്റില്‍ നിന്നും ബോട്ട് ലാന്റിംഗിലേക്ക് വിളംബര റാലിയോടെയാണ് പരിപാടി ആരംഭിച്ചത്.
പുലര്‍ച്ചെ ആറിന് പെരിയാര്‍ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ കൃഷന്‍കുമാര്‍ റാലി ഫഌഗ് ഓഫ് ചെയ്തു. റാലി ആരംഭിച്ച സമയത്ത് ചെക്‌പോസ്റ്റ് തുറന്നു വെച്ചിരുന്നില്ല. ഇതോടെ ഇവിടെയത്തിയ നിരവധി ഓട്ടോടാക്‌സി ഡ്രൈവര്‍മാരും സ്വകാര്യ ടുറിസ്റ്റ് ഗൈഡുകളും ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ വനംവകുപ്പ് നിശ്ചയിച്ചിരുന്ന പരിപാടി പാളുകയായിരുന്നു. ഹരിത ദിനം ആചരിക്കുന്നത് സംബന്ധിച്ച് തേക്കടി രാജീവ് ഗാന്ധി പ്രകൃതി പഠന കേന്ദ്രത്തില്‍ ആലോചനാ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
ഈ യോഗത്തില്‍ വച്ച് വാഹന രഹിത ദിനത്തിനെതിരെ ഒരുവിഭാഗം ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ പ്രതിഷേധ സ്വരം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആളുകളെ നിര്‍ബന്ധിച്ച് വാഹനത്തില്‍ നിന്നും ഇറക്കി വിടില്ലെന്നും ആവശ്യക്കാര്‍ക്ക് സൈക്കിള്‍ ഉള്‍പ്പെടെയുള്ള ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചെങ്കിലും ഇവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.
ഇതോടെ ചെക്‌പോസ്റ്റുയര്‍ത്തി വാഹനങ്ങള്‍ ലാന്റിംഗിലേക്ക് പോകുന്നതിന് വനംവകുപ്പ് അധികതര്‍ അനുവദിക്കുകയായിരുന്നു. ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്ന ചിലരുടെ പിടവാശിയാണ് തേക്കയിലെ ലോക വന്യജീവി ദിനാചരണം പൊളിയാന്‍ കാരണം.
ഇവരുമായി ബന്ധപ്പെട്ട ആളുകളാണ് ആനവച്ചാലില്‍ വാഹനപാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചപ്പോഴും പ്രതിഷേധവുമായി രംഗത്തെത്തിയത്.
Next Story

RELATED STORIES

Share it