ഒരു വര്‍ഷത്തിനിടെ ഈജിപ്തില്‍ കാണാതായത് 1840 പേരെ

കെയ്‌റോ: കഴിഞ്ഞ മാര്‍ച്ചില്‍ മഗ്‌ദേ അബ്ദുല്‍ ഗഫൂര്‍ ആഭ്യന്തരമന്ത്രിയായ ശേഷം നിര്‍ബന്ധിത 'തിരോധാനങ്ങള്‍' ഈജിപ്തിലെ അബ്ദുല്‍ ഫത്താഹ് അല്‍ സിസി സര്‍ക്കാരിന്റെ അനൗദ്യോഗിക സുരക്ഷാ നയമാകുന്നുവെന്ന് മനുഷ്യാവകാശ സംഘടനകള്‍. കഴിഞ്ഞ 12 മാസത്തിനിടെ 1840 പേരെ രാജ്യത്ത് കാണാതായതായി ഈജിപ്ഷ്യന്‍ കോ-ഓഡിനേഷന്‍ ഫോര്‍ റൈറ്റ്‌സ് ആന്റ് ഫ്രീഡം അറിയിച്ചു.
ജനുവരിയില്‍ 66 പേരെ കാണാതായതായി ഭരണകൂട അക്രമങ്ങള്‍ക്കിരയായവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നദീം സെന്ററിന്റെ റിപോര്‍ട്ടില്‍ പറയുന്നു. നീതിന്യായവ്യവസ്ഥയെയും സുരക്ഷാ സംവിധാനങ്ങളെയും കവച്ചുവയ്ക്കുന്ന തരത്തില്‍ സൈന്യത്തിന് സ്വാധീനം വര്‍ധിച്ചതാണ് തിരോധാനങ്ങള്‍ക്കു കാരണമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ അസ്ഥിരതയ്‌ക്കെതിരായ സമരങ്ങളെയും അഭിപ്രായ വ്യത്യാസങ്ങളെയും അടിച്ചൊതുക്കാന്‍ സൈന്യം അവരുടെ പ്രത്യേക അധികാരങ്ങളും പരിരക്ഷകളും ഉപയോഗപ്പെടുത്തുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
അതേസമയം, നിര്‍ബന്ധിതമായി ആളുകളെ നാടുകടത്തുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്ത ഒരു കേസുപോലും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി ഗഫൂര്‍ അവകാശപ്പെട്ടു. 90 ദശലക്ഷം ജനങ്ങള്‍ക്കിടയില്‍ 200 പേരെ കാണാതാവുന്നത് സാധാരണയാണെന്നും അദ്ദേഹം പ്രതികരിച്ചു.
Next Story

RELATED STORIES

Share it